വനിതാ ട്രാഫിക് കോണ്‍സ്റ്റബിളിനെ പൊതുമധ്യത്തില്‍ ശിവസേനാ പ്രവര്‍ത്തകന്‍ ക്രൂരമായി മര്‍ദ്ദിച്ചു; സിസിടിവി ദൃശ്യങ്ങള്‍ കാണാം

മുംബൈ: വനിതാ ട്രാഫിക് കോണ്‍സ്റ്റബിളിനെ പൊതുമധ്യത്തില്‍ ശിവസേനാ പ്രവര്‍ത്തകന്‍ ക്രൂരമായി മര്‍ദ്ദിച്ചു. ശിവസേനാ പ്രവര്‍ത്തകന്റെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കാന്‍ പൊലീസ് നിര്‍ദേശിച്ചു. മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് വാഹനമോടിച്ചത് ചോദ്യം ചെയ്തതിനാണ് ഇയാള്‍ ട്രാഫിക് കോണ്‍സ്റ്റബിളിനെ മര്‍ദ്ദിച്ചത്. ധരംവീര്‍ നഗറിലുള്ള ശിവസേനാ പ്രവര്‍ത്തകനായ ശശികാന്ത് കല്‍ഗുഡെയാണ് വനിതാ കോണ്‍സ്റ്റബിളിനെ മര്‍ദ്ദിച്ചിരിക്കുന്നത്. ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. താനെ മുനിസിപ്പല്‍ കോര്‍പ്പറേഷനു സമീപമുള്ള പ്രധാന ജങ്ഷനിലായിരുന്നു സംഭവം. മൊബൈലില്‍ സംസാരിച്ചുകൊണ്ട് സ്‌കോര്‍പിയോ ഓടിച്ചുവന്ന ഇയാളോട് വനിതാ കോണ്‍സ്റ്റബിള്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടു. എന്നാല്‍ നിര്‍ത്താന്‍ തയ്യാറാവാതെ പോകാന്‍ ശ്രമിച്ച ഇയാളെ തടഞ്ഞ കോണ്‍സ്റ്റബിള്‍ ഡ്രൈവിങ് ലൈസന്‍സ് ഉള്‍പ്പെടെയുള്ള രേഖകള്‍ ചോദിച്ചു. എന്നാല്‍ ശിശികാന്ത് യുവതിയെ മര്‍ദ്ദിക്കുകയായിരുന്നു. ഏറെതിരക്കേറിയ റോഡിന്റെ മധ്യത്തില്‍വെച്ച് യുവതിയെ ക്രൂരമായി മര്‍ദ്ദിക്കുന്നതു കണ്ടിട്ടും ആരും സഹായത്തിനെത്തിയില്ല. മര്‍ദ്ദനത്തെ തുടര്‍ന്ന് യുവതിയുടെ മൂക്കില്‍ നിന്നും വായില്‍ നിന്നും രക്തം ഒഴുകിരുന്നു. ഇതുകണ്ട ഒരു വഴിയാത്രകന്‍ ഉദ്യോഗസ്ഥയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇയാളെയും ശശികാന്ത് മര്‍ദ്ദിച്ചതായി റിപ്പോര്‍ട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.