ഗള്‍ഫുകാരന്റെ വീട്ടുമുറ്റത്ത് പതിവായി ഗര്‍ഭ നിരോധന ഉറകള്‍ കൊണ്ടിട്ട എസ്‌ഐയെ പിടികൂടി; നിരീക്ഷണ ക്യാമറയില്‍ ദൃശ്യങ്ങള്‍

കണ്ണൂര്‍: കണ്ണൂരിലെ ഗള്‍ഫുകാരന്റെ വീട്ടുമുറ്റത്ത് പതിവായി ഗര്‍ഭ നിരോധന ഉറകള്‍ കൊണ്ടിട്ട എസ്‌ഐയെയാണ് കൈയോടെ പിടികൂടിയത്. കണ്ണൂര്‍ കണ്‍ട്രോള്‍ റൂം എസ് ഐ കടമ്പൂര്‍ സ്വദേശി സുരേഷ് ബാബു(50) ആണ് പിടിയിലായത്. സംഭവങ്ങളുടെ തുടക്കം ഇങ്ങനെയാണ്. ഗള്‍ഫുകാരന്റെ വീട്ടില്‍ ഭാര്യയും മക്കളുമാണ് താമസിക്കുന്നത്. പതിവായി ഗര്‍ഭ നിരോധ ഉറകള്‍ കണ്ടെതിനെ തുടര്‍ന്ന് ഇവര്‍ ഭര്‍ത്താവിനെ വിവരമറിയിക്കുകയായിരുന്നു. ഭര്‍ത്താവിന്റെ നിര്‍ദേശ പ്രകാരം വീട്ടുമുറ്റത്ത് നിരീക്ഷണ ക്യാമറ സ്ഥാപിക്കുകയായിരുന്നു. കഴിഞ്ഞ 22 ന് രാവിലെയും വീട്ടുമുറ്റത്ത് ഉറകള്‍ കാണപ്പെട്ടിരുന്നു. പിടികൂടിയത് പ്രഭാത സവാരിക്കാരന്റെ വേഷത്തിലെത്തിയ എസ് ഐ വീട്ടുമുറ്റത്ത് ഉറകള്‍ ഇടുന്നതിന്റെ ദൃശ്യം ക്യാമറയില്‍ പതിയുകയായിരുന്നു. പരാതി നല്‍കി അന്നു തന്നെ സംഭവം സിഡിയിലാക്കി വീട്ടമ്മ എടക്കാട് പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. സസ്‌പെന്‍ഷന്‍ ഇതോടെ എസ് ഐയെ എസ്പി സസ്‌പെന്‍ഡ് ചെയ്തു.

© 2024 Live Kerala News. All Rights Reserved.