ന്യൂഡല്‍ഹി: ട്രെയിനില്‍ യാത്രക്കാര്‍ക്ക് വിതരണം ചെയ്യുന്ന പുതപ്പുകള്‍ അലക്കുന്നത് രണ്ട് മാസത്തിലൊരിക്കല്‍ മാത്രമാണെന്ന് കേന്ദ്ര റെയില്‍ വേ സഹമന്ത്രി മനോജ് സിന്‍ഹ. രാജ്യസഭയില്‍ റെയില്‍ വേയിലെ വൃത്തിയെ കുറിച്ച് ഉയര്‍ന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. വിരിപ്പുകളും തലയണ കവറുകളും ദിവസവും കഴുകാറുണ്ടെന്നും മന്ത്രി പറഞ്ഞു. 41 യന്ത്രവത്കൃത അലക്കുകേന്ദ്രങ്ങളാണ് ഇന്ത്യന്‍ റെയില്‍ വേയ്ക്കുള്ളത്. 25 കേന്ദ്രങ്ങള്‍ കൂടി രണ്ട് വര്‍ഷത്തിനുള്ളില്‍ ആരംഭിക്കും. അലക്ക് കേന്ദ്രങ്ങള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ പുറം കരാര്‍ കൊടുക്കുകയാണ് പതിവെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ ഉത്തരത്തെ രാജ്യസഭാ ചെയര്‍മാന്‍ ഹാമിദ് അന്‍സാരി പരിഹസിച്ചിരിക്കുന്നു. യാത്രക്കാര്‍ പഴയതുപോലെ സ്വന്തം തലയണയും വിരിപ്പും കൊണ്ടു വരേണ്ടിവരുമെന്ന് ഹാമിദ് അന്‍സാരി പരിഹസിച്ചു. മന്ത്രി അനുവദിക്കുകയാണെങ്കില്‍ ഈ പദ്ധതി നടപ്പാക്കിക്കൂടേ എന്നും ഹാമിദ് അന്‍സാരി ചോദിച്ചിരിക്കുന്നു.