മുംബൈ: ഇന്ത്യന്‍ റയില്‍വേയുടെ ഇ-കൊമേഴ്‌സ് വെബ്‌സൈറ്റായ ഐആര്‍സിടിസി.കോ.ഇന്‍ ഹാക്ക് ചെയ്തതായി റിപ്പോര്‍ട്ട്. മഹാരാഷ്ട്രാ പൊലീസ് സൈബര്‍ സെല്ലിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് വാര്‍ത്ത പുറത്തുവിട്ടത്. എകദേശം ഒരു കോടിയോളം ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയതായും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ വാര്‍ത്ത ഐആര്‍സിടിസി നിഷേധിച്ചു. ഉപഭോക്താക്കളുടെ ഇ മെയില്‍, ഫോണ്‍ നമ്പര്‍, പാന്‍കാര്‍ഡ് എന്നിവ സംബന്ധിച്ച ഡേറ്റകള്‍ സൈറ്റിലുണ്ട്. ഹാക്കിങ് നടന്നിട്ടില്ലെന്ന നിലപാടിലാണ് ഐആര്‍സിടിസി. എന്നാല്‍ ചില വിവരങ്ങള്‍ നഷ്ടപ്പെട്ടെന്ന് ഐആര്‍സിടിസി സമ്മതിച്ചതായും റിപ്പോര്‍ട്ടിലുണ്ട്.