പട്‌ന: സ്‌കൂള്‍ വിദ്യാര്‍ഥിനിയെ എംഎല്‍എയ്‌ക്കൊപ്പം ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിച്ച കേസില്‍ യുവതി അറസ്റ്റില്‍. ബിഹാറിലെ നളന്ദയിലാണ് സംഭവം. നളന്ദ സ്വദേശിനി സുലേഖ ദേവി ആണ് അറസ്റ്റിലായത്. ഇവരുടെ അമ്മ രാധാ ദേവി, മകള്‍ ഛോട്ടി കുമാരി, സഹോദരി തുള്‍സി ദേവി, സഹായി മോത്തി റാം എന്നിവരേയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. അതേസമയം ആര്‍ജെഡി എംഎല്‍എ രാജ്ഭല്ലവ് യാദവ് ഒളിവിലാണ്.എംഎല്‍എയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് നളന്ദ എസ്പി ആശിഷ് കുമാര്‍ പറഞ്ഞു. കേസില്‍പ്പെട്ട എംഎല്‍എയെ ആര്‍ജെഡി സസ്‌പെന്‍ഡ് ചെയ്തിരുന്നു. എംഎല്‍എ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ഫെബ്രുവരി ആറിനാണ് കേസിനാസ്പദമായി സംഭവം നടന്നത്. പ്രതികളെ പിടികൂടാന്‍ വൈകുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. സ്ഥലത്തെ പ്രധാന ക്രിമിനലുകളുമായി എംഎല്‍എ ബന്ധമുള്ളതായി പൊലീസിന് വിവരം ലഭിച്ചു.