ലുധിയാന: ബലാത്സംഗത്തിനു ശേഷം പെണ്‍കുട്ടിയെ അയല്‍വാസി തീകൊളുത്തി കൊന്നു. പഞ്ചാബിലെ ഷേര്‍പൂരിലാണ് സംഭവം. മൂന്ന് പേരെ പൊലീസ് പിടിയില്‍.അയല്‍വായയായ സുനില്‍ എന്ന യുവാവ് ഒളിവിലാണ്.മാനഭംഗം ചെയ്യപ്പെട്ട വിവരം വീട്ടുകാരോടു പറയുമെന്നു പെണ്‍കുട്ടി ഭീഷണിപ്പെടുത്തിയപ്പോള്‍ അയല്‍വാസി മണ്ണെണ്ണയൊഴിച്ചു കത്തിക്കുകയായിരുന്നു. 90 ശതമാനം പൊള്ളലോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പെണ്‍കുട്ടി മജിസ്‌ട്രേട്ടിനു മുന്‍പാകെ നല്‍കിയ മരണമൊഴിയിലാണ് ഇക്കാര്യമുള്ളത്. പെണ്‍കുട്ടി ഇന്നലെ രാവിലെ മരിച്ചു.