ഡെറാഡൂണ്‍: ഇന്ത്യയില്‍ നിന്നുള്ള പ്രമുഖ റെസ്ലിംഗ് താരം ഖാലിയെ മല്‍സരത്തിനിടെ എതിര്‍താരം കസേര കൊണ്ട് തലയ്ക്കടിച്ചു. ബോധം പോയ ഖാലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 44കാരനായ ഖാലിയുടെ പരുക്ക് സാരമുള്ളതാണോ എന്ന് വ്യക്തമായിട്ടില്ല. വിദേശ താരങ്ങളോടൊപ്പം ഡബ്ല്യൂ ഡബ്ല്യൂ ഇ മല്‍സരത്തിനിടെയാണ് പരുക്കേറ്റത്. ഉത്തരാഖണ്ഡിലെ രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ വെച്ച് നടന്ന മല്‍സരത്തിനിടെയാണ് അപകടം സംഭവിച്ചത്.