സ്‌കൂള്‍ ഫീസ് ചോദിച്ച കുട്ടികളെ അച്ഛന്‍ കൊലപ്പെടുത്തി അഴുക്കുചാലില്‍ തള്ളി; ഇത് ക്രൂരനായ പിതാവിന്റെ കഥ

ബാംഗ്ലൂര്‍: സ്‌കൂള്‍ ഫീസ് ചോദിച്ചതിന് കുട്ടികളെ അച്ഛന്‍ കൊലപ്പെടുത്തി അഴുക്കുചാലില്‍ തള്ളി. ബാംഗ്ലൂരിലെ കെപി അഗ്രഹാര സ്വദേശിയായ ശിവകുമാറാണ് കൊല ചെയ്തത്. ഒമ്പത് വയസ്സുള്ള പവന്‍കുമാര്‍, ആറുവയസ്സുകാരി സഞ്ചിന എന്നിവരെ കൊന്നശേഷം മൃതദേഹങ്ങള്‍ ചാക്കില്‍ കെട്ടി അഴുക്കുചാലില്‍ തള്ളുകയായിരുന്നു. വീടിന് സമീപത്തുള്ള അഴുക്കുചാലില്‍ നിന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തു. ശിവകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൂലിപണിക്കാരനായ ശിവകുമാര്‍ മക്കള്‍ സ്‌കൂള്‍ ഫീസ് ചോദിച്ചതില്‍ കുപിതനായി കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.