തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഇന്ന് തുടക്കമാക്കും. ആറ്റുകാലമ്മയ്ക്ക് പൊങ്കാല അര്‍പ്പിക്കാന്‍ ഭക്തലക്ഷങ്ങളാണ് തലസ്ഥാനത്ത് എത്തിയത്. രാവിലെ പത്തിന് മേല്‍ശാന്തി പണ്ടാര അടുപ്പില്‍ തീ പകരുന്നതോടെയാണ് പൊങ്കാലയ്ക്ക് തുടക്കമാകുക. പിന്നീട് മറ്റ് അടുപ്പുകളിലേക്ക് തീപകരും. ഉച്ചയോടെ പൊങ്കാല പൂര്‍ത്തിയാകും. തിരുവനന്തപുരം നഗരത്തിന്റെ സിംഹഭാഗവും പൊങ്കാല അടുപ്പുകള്‍ ഇതിനോടകം നിറഞ്ഞു. പൊങ്കാലയ്ക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. തിരക്ക് നിയന്ത്രിക്കാന്‍ വന്‍ പൊലീസ് സംഘത്തെ തന്നെ നിയോഗിച്ചിട്ടുണ്ട്. ഇതിനു പുറമെ സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും രംഗത്തുണ്ടാകും. ശുദ്ധജല ലഭ്യത ഉറപ്പുവരുത്തുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങളും അധികൃതര്‍ കൈക്കൊണ്ടിട്ടുണ്ട്.