ന്യൂഡല്‍ഹി: അലിഗഡ് മുസ്‌ലിം സര്‍വകലാശാല കാന്റീനുകളില്‍ ബീഫ് വിളമ്പിയെന്നാരോപിച്ച് സംഘ്പരിവാര്‍ സംഘടനകളാണ് പ്രശ്മുണ്ടാക്കിയത്. കാന്റീന്‍ മെനുവില്‍ ബീഫ് ബിരിയാണി ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ബിജെപി, വിച്ച്പി നേതാക്കള്‍ വിവാദവുമായി എത്തിയത്. സംസ്ഥാനത്ത് ഗോമാംസ നിരോധനം നിലനില്‍ക്കുമ്പോള്‍ സര്‍വ്വകലാശാലയില്‍ ബീഫ് വിളമ്പിയവര്‍ക്കെതിരെ കേസ് എടുക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് ബിജെപി നേതാവ് ശകുന്തള ഭാരതിയുടെ നേതൃത്വത്തില്‍ പൊലീസ് സൂപ്രണ്ടിന് പരാതി നല്‍കി. കുറ്റക്കാര്‍ക്കെതിരെ കേസെടുത്ത് ജയിലിലടയ്ക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ സര്‍വകലാശാലയില്‍ ഗോമാംസം വിളമ്പുണ്ടെന്ന ആരോപണം വൈസ് ചാന്‍സിലറുടെ ഓഫീസ് നിഷേധിച്ചു. ബീഫ് എന്ന പേരില്‍ മെനുവില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് പോത്തിറച്ചിയാണെന്നും ഇത് അനുവദീയമാണെന്നും വിശദീകരണത്തില്‍ പറയുന്നു. അതേസമയം, പരാതിയെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.