ചെടികള്‍ക്ക് വെള്ളമൊഴിച്ചില്ലെന്ന് ആരോപിച്ച് യുവതിയെ കല്ലുപയോഗിച്ച് കൊലപ്പെടുത്തി; ഭര്‍ത്താവ് അറസ്റ്റില്‍

ഭുവനേശ്വര്‍: ചെടികള്‍ക്ക് വെള്ളമൊഴിച്ചില്ലെന്ന് ആരോപിച്ച് യുവതിയെ കല്ലുപയോഗിച്ച് കൊലപ്പെടുത്തി. നിലാമണി മജിയാണ് വീട്ടില്‍ നട്ടിരുന്ന ഉരുളക്കിഴങ്ങ് ചെടികള്‍ക്ക് വെള്ളമൊഴിച്ചില്ലെന്ന് ആരോപിച്ച് ഭാര്യ കബിതയെ കൊലപ്പെടുത്തിയത്. കബിതയുടെ സഹോദരന്റെ പരാതിപ്രകാരം പൊലീസ് നിലാമണിയെ അറസ്റ്റ് ചെയ്തു. അംഗുള്‍ ജില്ലയിലെ ബുധപങ്ക വില്ലേജില്‍ നിന്നാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചതായി പൊലീസ് ഇന്‍സ്‌പെക്ടര്‍ സുപ്രസന്ന മല്ലിക്ക് പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.