സ്മാര്‍ട്ട് സിറ്റി നാടിന് സമര്‍പ്പിച്ചു; 2020 ഓടെ പദ്ധതി പൂര്‍ണ്ണമായും പൂര്‍ത്തിയാകുമെന്ന് യു എ ഇ മന്ത്രി; കൊച്ചി ഇന്ത്യയുടെ ഐടി തലസ്ഥാനമാകും

കൊച്ചി: യുഡിഎഫ് സര്‍ക്കാറിന്റെ അഭിമാനപദ്ധതിയായ സ്മാര്‍ട്ട് സിറ്റിയുടെ ആദ്യഘട്ട ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിച്ചു. പദ്ധതിയുടെ ആദ്യഘട്ടം പൂര്‍ത്തിയി തുറക്കാനായത് സന്തോഷം പകരുന്നെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. കൊച്ചി സ്മാര്‍ട്ട് സിറ്റിയുടെ പൂര്‍ത്തിയായ ആദ്യകെട്ടിടത്തിന്റെ ഉദ്ഘാടനമാണ് നടന്നത്. ഇതോടൊപ്പം രണ്ടാംഘട്ട ശിലാസ്ഥാപനവും നടന്നു. 2020ഓടെ സ്മാര്‍ട്ട് പദ്ധതി പൂര്‍ണ്ണമായും പൂര്‍ത്തിയാകുമെന്ന് യുഎഇ മന്ത്രി മുഹമദ് അല്‍ ഗല്‍ഗര്‍ റായി പറഞ്ഞു. കൃത്യമായ സമയത്ത് പദ്ധതി പൂര്‍ത്തീകരിക്കുകയെന്നത് ദുബൈയിലെ രീതിയാണെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. കാക്കനാട്ട് 246 ഏക്കര്‍ വരുന്ന സ്മാര്‍ട്ട് സിറ്റി പദ്ധതി പ്രദേശത്ത് ഒന്നാം ഘട്ടത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ആറരലക്ഷം ചതുരശ്രയടിയിലുള്ള ഐ.ടി. ടവറാണ് ഉദ്ഘാടനം ചെയ്തത്.

സ്മാര്‍ട്ട് സിറ്റിയുടെ ആദ്യഘട്ട നിര്‍മാണത്തില്‍ പൂര്‍ണ തൃപ്തിയുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. യു.എ.ഇ കാബിനറ്റ് കാര്യ മന്ത്രിയും ദുബൈ ഹോള്‍ഡിങ് ചെയര്‍മാനുമായ മുഹമ്മദ് അല്‍ ഗര്‍ഗാവി, ദുബൈ ഹോള്‍ഡിങ് വൈസ് ചെയര്‍മാനും എം.ഡിയുമായ അഹമ്മദ് ബിന്‍ ബ്യാത്, മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, സ്മാര്‍ട്ട് സിറ്റി ഡയറക്ടര്‍ ബോര്‍ഡിലെ പ്രത്യേക ക്ഷണിതാവ് എം.എ. യൂസുഫലി തുടങ്ങിയവരും ദുബൈ സര്‍ക്കാര്‍ പ്രതിനിധികളും പങ്കാളികളാകും. ആദ്യ കെട്ടിടത്തിന്റെ ഉദ്ഘാടനത്തിനൊപ്പം സ്മാര്‍ട്ട് സിറ്റിയുടെ രണ്ടാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും ഇന്ന് തുടക്കമാകും. ഐ.ടി. വികസനം ലക്ഷ്യമാക്കിയുള്ള രണ്ടാം ഘട്ടവും മൊബിലിറ്റി ഹബുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങള്‍ എന്നിങ്ങനെ അടിസ്ഥാനസൗകര്യ വികസനം ലക്ഷ്യമിടുന്ന മൂന്നാംഘട്ടവുമാണ് വരുന്ന മൂന്ന് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുക. ആദ്യഘട്ടത്തില്‍ സ്മാര്‍ട്ട് സിറ്റിയുടെ ഭാഗമാകുന്നത് 27 കമ്പനികളാണ്. കേരളത്തിന്റെ അഭിമാന പദ്ധതി സാങ്കേതികമായ കുരുക്കുകളെ മറികടന്നാണ് യാഥാര്‍ഥ്യമാകുന്നത്.

© 2024 Live Kerala News. All Rights Reserved.