സ്മാര്‍ട്ട് സിറ്റിയുടെ ഉദ്ഘാടനം ഫെബ്രുവരി 20ന്; യുഎഇ ക്യാബിനറ്റ് കാര്യ മന്ത്രി മുഹമ്മദ് അബ്ദുല്ല അല്‍ ഗര്‍ഗാവി നിര്‍വഹിക്കും

ദുബായ്: സ്മാര്‍ട്ട് സിറ്റിയുടെ ഉദ്ഘാടനം അടുത്തമാസം ഇരുപതിന് നടക്കും.യുഎഇ ക്യാബിനറ്റ് കാര്യ മന്ത്രി മുഹമ്മദ് അബ്ദുല്ല അല്‍ ഗര്‍ഗാവി ആയിരിക്കും പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുക.യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും ഉദ്ഘാടനത്തിനെത്തില്ല.

സ്മാര്‍ട്ട് സിറ്റിയുടെ ഉദ്ഘാടനം ഫെബ്രുവരിയില്‍ നടത്താന്‍ വ്യവസായ വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന സ്മാര്‍ട്ട് സിറ്റി ഡയറക്റ്റര്‍ ബോര്‍ഡ് യോഗം നേരത്തെ തിരുമാനിച്ചിരുന്നു. രണ്ടാംഘട്ടത്തിന്റെ പ്രവര്‍ത്തനോദ്ഘാടനവും അന്നേദിവസം നടക്കും. മൂന്നുവര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിടുന്ന ഏഴുകെട്ടിടങ്ങളുടെ തറക്കല്ലിടലാണ് രണ്ടാംഘട്ടത്തിന്റെ മുന്നോടിയായി നടക്കുന്നത്.

© 2025 Live Kerala News. All Rights Reserved.