അവിവാഹിതരായ സ്ത്രീകള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് നിരോധിച്ചു; നിയമം ലംഘിച്ചാല്‍ 2100 രൂപ പിഴ; ഇതാണ് മെയ്ക്ക് ഇന്‍ ഇന്ത്യ

ഗുജറാത്ത്: മെഹ്‌സാനയിലെ ചില ഗ്രാമങ്ങളില്‍ അവിവാഹിതരായ സ്ത്രീകള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് നിരോധിച്ചു. അഹമ്മദാബാദില്‍ നിന്നും 100 കിലോമീറ്റര്‍ മാറി സ്ഥിതി ചെയ്യുന്ന ദിക്താദ്, സുരാജ് എന്നീ ഗ്രാമങ്ങളാണ് സ്ത്രീ സ്വാതന്ത്രത്തെ ഹനിക്കുന്ന രീതിയിലുള്ള നിയമം കൊണ്ടു വന്നിരിക്കുന്നത്. നിയമം ലംഘിച്ച് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ 2100 രൂപയാണ് ഗ്രാമം പിഴ ചുമത്തിയിരിക്കുന്നത്. വിവരം നല്‍കുന്നയാള്‍ക്ക് 200 രൂപ പാരിതോഷികവുമുണ്ട്.

പെണ്‍കുട്ടികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കേണ്ട ആവശ്യമില്ലെന്നും ഇന്റര്‍നെറ്റ് ഇടത്തരം കുടുംബങ്ങളെ സംബന്ധിച്ച് ധനനഷ്ടവും സമയ നഷ്ടവുമാണെന്ന് സുരാജ് വില്ലേജ് ഗ്രാമ മുഖ്യന്‍ ദേവ്ശി വങ്കാര്‍ പറഞ്ഞു. ബദ്ധുക്കള്‍ക്ക് പെണ്‍കുട്ടികളുമായി സംസാരിക്കണമെങ്കില്‍ രക്ഷിതാക്കള്‍ വഴി മാത്രം ഫോണ്‍ ഉപയോഗിക്കാം. തങ്ങളുടെ പുതിയ നിയമത്തിനെ ഇരുകൈയും നീട്ടിയാണ് വിവിധ മതത്തിലുള്ള ഗ്രാമവാസികള്‍ സ്വീകരിച്ചിരിക്കുന്നതെന്നും വങ്കാര്‍ പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.