ഹൊസെ മൗറീന്യോ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പരിശീലകനാകുന്നു; വമ്പന്‍ ക്ലബുകളുടെ ആവശ്യം നിരസിച്ചാണ് അദ്ദേഹത്തിന്റെ പുതിയ തീരുമാനം

ലണ്ടന്‍: സൂപ്പര്‍ കോച്ച് ഹൊസെ മൗറീന്യോ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പരിശീലകനാകുന്നു. ദി സണ്‍ പത്രമാണ് മൗറീഞ്ഞോ മാഞ്ചസ്റ്ററിലെത്തുന്ന കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ചെല്‍സിയില്‍ നിന്ന് പുറത്താക്കപ്പെട്ട മൗറീന്യോക്ക് വേണ്ടി നിരവധി വമ്പന്‍ ക്ലബുകളായിരുന്നു രംഗത്തുണ്ടായിരുന്നത്. എന്നാല്‍ ചെല്‍സി വിട്ട ശേഷം മൗറീന്യോ വിശ്രമത്തിലായിരുന്നു. യുണൈറ്റഡിലാണ് അടുത്ത ജോലിയെന്ന് മൗറീന്യോ അടുത്ത സുഹൃത്തുക്കളോട് പറഞ്ഞു

യുണൈറ്റഡിനാണെങ്കില്‍ അടിയന്തരമായി ഒരു മാറ്റം അത്യാവശ്യവുമാണ്. അഞ്ചാം സ്ഥാനത്തുള്ള യുണൈറ്റഡിന് നാലാം സ്ഥാനത്തുള്ള സിറ്റിയേക്കാള്‍ ആറ് പോയന്റ് കുറവാണ്. നാലാം സ്ഥാനമെങ്കിലും കരസ്ഥമാക്കി ചാമ്പ്യന്‍സ് ലീഗിലേക്ക് യോഗ്യത നേടുകയെന്നതാണ് ഇനി യുണൈറ്റഡിന്റെ മുന്നിലുള്ള ലക്ഷ്യം. ടീമിന്റെ മുഖ്യ സ്‌പോണ്‍സര്‍മാരായ ഷെവര്‍ലേയുമായുള്ള കരാര്‍ പ്രകാരം ചാമ്പ്യന്‍സ് ലീഗിന് യോഗ്യത നേടിയില്ലെങ്കില്‍ വന്‍ തുക നഷ്ടപരിഹാരം നല്‍കേണ്ടി വരും. ഇതാണ് ക്ലബിനെ ആശങ്കപ്പെടുത്തുന്ന മറ്റൊരു ഘടകം. മൗറീന്യോ റയലിലായിരിക്കുമ്പോള്‍ പ്രധാന എതിരാളിയായിരുന്ന ബാഴ്‌സാ കോച്ച് ഗ്വാര്‍ഡിയോള ഇംഗ്ലണ്ടിലെത്തുമ്പോള്‍ യുണൈറ്റഡിന്റെ ചിര വൈരികളായ സിറ്റിയുടെ പരിശീലകനായുണ്ടായുണ്ടാകുമെന്നുള്ളത് ലീഗിന്റെ വീറും വാശിയും വര്‍ദ്ധിക്കും.

© 2024 Live Kerala News. All Rights Reserved.