റഷ്യയിലെ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലുണ്ടായ തീപിടിത്തത്തില്‍ രണ്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥിനികള്‍ വെന്തുമരിച്ചു; നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

മോസ്‌കോ: റഷ്യയിലെ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലുണ്ടായ തീപിടിത്തത്തില്‍ രണ്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥിനികള്‍ മരിച്ചു. മഹാരാഷ്ട്ര സ്വദേശികളായ പൂജ കല്ലൂര്‍ (22), കരിഷ്മ ഭോസ് ലെ (20) എന്നിവരാണ് മരിച്ചത്.സംഭവത്തില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റതായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ട്വിറ്ററിലൂടെ അറിയിച്ചു. സ്‌മോലെന്‍സ്‌ക് മെഡിക്കല്‍ അക്കാദമിയില്‍ പഠിച്ചുകൊണ്ടിരുന്ന രണ്ട് വിദ്യാര്‍ത്ഥിനികളെ നമുക്ക് നഷ്ടമായിരിക്കുന്നുവെന്നായിരുന്നു സുഷമാ സ്വരാജിന്റെ ട്വീറ്റ്. ഇന്ത്യന്‍ വക്താക്കള്‍ സംഭവസ്ഥലത്ത് എത്തിച്ചേര്‍ന്നിട്ടുണ്ടെന്നും സുഷമാ സ്വരാജ് വ്യക്തമാക്കി. മോസ്‌കോയിലെത്തിക്കുന്ന മൃതദേഹങ്ങള്‍ വിമാനമാര്‍ഗം ഇന്ന് മുംബൈയിലേക്ക് കൊണ്ടുവരും.

© 2024 Live Kerala News. All Rights Reserved.