സണ്ണി ലിയോണ്‍ നായികയായ മസ്തിസാദെ ചിത്രം നിയമ കുരുക്കില്‍; ഗര്‍ഭനിരോധ ഉറ മോശമായി ഉപയോഗിക്കുന്ന രംഗമാണ് വിവാദമായത്

മുംബൈ: സണ്ണി ലിയോണ്‍ നായികയായ മസ്തിസാദെ ചിത്രം നിയമ കുരുക്കില്‍. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കും നായികയായ സണ്ണി ലിയോണിനും എതിരെയാണ് കേസ് ഫയല്‍ ചെയ്തത്. ചിത്രത്തില്‍ ഗര്‍ഭനിരോധ ഉറ ക്ഷേത്രത്തില്‍ മോശമായി ഉപയോഗിക്കുന്ന രംഗമുള്ളതാണ് പരാതിക്ക് കാരണമായത്. പൊലീസ് അന്വേഷണം ആരംഭിച്ചു. പോസ്റ്ററില്‍ തന്നെ ചിത്രം ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു. 18 വയസ്സ് പൂര്‍ത്തിയായവര്‍ മാത്രം ട്രെയിലര്‍ കാണൂ എന്ന മുന്നറിയിപ്പോടെയായിരുന്നു ട്രെയിലര്‍ എത്തിയത്. ചിത്രത്തില്‍ ഇരട്ട സഹോദരികളുടെ വേഷമായിരുന്നു സണ്ണി ലിയോണിന്. വീര്‍ ദാസും തുഷാര്‍ കപൂറുമായിരുന്നു നായകന്മാര്‍.

© 2024 Live Kerala News. All Rights Reserved.