റോയല്‍ എന്‍ഫീല്‍ഡിനോട് മത്സരിക്കാന്‍ ക്രൂസര്‍ മോട്ടോര്‍ സൈക്കിളുമായി അമേരിക്ക; റെനെഗേഡ് ശ്രേണിയില്‍ പെട്ട മൂന്ന് മോഡലുകള്‍ വിണിയില്‍

ന്യൂയോര്‍ക്ക്: ബുള്ളറ്റ് തരംഗത്തെ വെല്ലാനുള്ള ബൈക്കുമായാണ് അമേരിക്കയുടെ വരവ്. റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റുകള്‍ക്ക് പ്രതിയോഗിയാകുന്ന ക്രൂസര്‍ മോട്ടോര്‍ സൈക്കിളുമായാണ് അമേരിക്കന്‍ കമ്പനി യുഎം മോട്ടോര്‍സൈക്കിള്‍സ് ഓട്ടോ എക്‌സ്‌പോയില്‍ എത്തിയത്. റെനെഗേഡ് ശ്രേണിയില്‍ പെട്ട മൂന്ന് മോഡലുകളെ കമ്പനി വിപണിയിലിറക്കി.

b

ഇവയുടെ വില 1.49 ലക്ഷം രൂപയില്‍ ആരംഭിക്കുന്നു. റെനെഗേഡ് സ്‌പോര്‍ട്‌സ് , റെനെഗേഡ് കമാന്‍ഡോ, റെനെഗേഡ് ക്ലാസിക് എന്നീ മൂന്ന് മോഡലുകള്‍ക്കും ഒരേ എന്‍ജിനാണ്. 279 സിസി , സിംഗിള്‍ സിലിണ്ടര്‍ , ലിക്വിഡ് കൂള്‍ഡ് ഫോര്‍ സ്‌ട്രോക്ക് എന്‍ജിന് 25 ബിഎച്ച്പി 22 എന്‍എം ആണ് ശേഷി. ആറ് സ്പീഡാണ് ഗീയര്‍ബോക്‌സ്. മുന്‍ചക്രത്തിന് ടെലിസ്‌കോപ്പിക് ഫോര്‍ക്കും പിന്‍ചക്രത്തിന് ഡ്യുവല്‍ ഷോക്ക് അബ്‌സോര്‍ബറുകളും ഉപയോഗിക്കുന്നു.

c

മുന്‍ ചക്രത്തിന് ഡിസ്‌ക് ബ്രേക്കുണ്ട്. ഭാരം 172 കിലോഗ്രാം. റെനെഗേഡ് സ്‌പോര്‍ട്‌സ്, റെനെഗേഡ് കമാന്‍ഡോ, റെനെഗേഡ് ക്ലാസിക് എന്നിവയാണ് വിപണിയിലിറക്കിയിരിക്കുന്നത്. നിലവില്‍ സ്‌പോര്‍ട്സ്സ് , കമാന്‍ഡോ മോഡലുകളുടെ ബുക്കിങ് കമ്പനി വെബ്‌സൈറ്റിലൂടെ സ്വീകരിക്കുന്നുണ്ട്. മെയില്‍ ബൈക്കിന്റെ വിതരണം ആരംഭിക്കും. ക്ലാസിക്കിന്റെ ബുക്കിങ് ജൂണില്‍ ആരംഭിക്കും. ഉത്തര്‍പ്രദേശിലെ ലോഹിയ ഓട്ടോയുടെ സഹകരണത്തോടെയാണ് യുഎം ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ വിപണിയില്‍ മോഡലുകള്‍ പുറത്തിറക്കുന്നത്.

d

രാജ്യമൊട്ടാകെ ഉടന്‍ തന്നെ പ്രവര്‍ത്തനസജ്ജമാകുന്ന 30 പുതിയ ഡീലര്‍ഷിപ്പുകളിലൂടെയാണ് ബൈക്കുകള്‍ വില്‍പ്പന നടത്തുക. എന്നാലിത് റോയല്‍ എന്‍ഫീല്‍ഡിന് വെല്ലുവിളിയാകുമോയെന്ന് ഇറങ്ങിയശേഷമേ പറയാന്‍ പറ്റു. നിരത്തിലെ രാജാവ് ഇപ്പോഴും ബുള്ളറ്റ് തന്നെ.

© 2024 Live Kerala News. All Rights Reserved.