ഭാര്യയെ വെടിവെച്ച് കൊന്നു; യുവതിയുടെ ചോരയൊലിപ്പിക്കുന്ന മൃതദേഹത്തിന്റെ ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു; യുവാവിന് ജീവപര്യന്തം തടവുശിക്ഷ

മിയാമി: ഭാര്യയെ വെടിവെച്ച് കൊന്ന ശേഷം ഫേസ്ബുക്കില്‍ യുവതിയുടെ ചോരയൊലിപ്പിക്കുന്ന മൃതദേഹത്തിന്റെ ചിത്രം പോസ്റ്റ് ചെയ്തു. അമേരിക്കയിലെ മിയാമി കോടതി യുവാവിന് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ഡെരക് മെദീന എന്ന എന്ന 33 കാരനെ ജീവപര്യന്തം തടവുശിക്ഷ. 2013 ആഗസ്തിലാണ് ഇയാള്‍ ഭാര്യയെ ക്രൂരമായി വെടിവെച്ച് കൊലപ്പെടുത്തിയത്. സ്വന്തം വീട്ടിലെ അടുക്കളയില്‍ വെച്ച് എട്ട് തവണ ഭാര്യയുടെ നേര്‍ക്ക് വെടിവെച്ചിടുണ്ട് ഇയാള്‍. വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ ഭാര്യ വീട്ടില്‍ വെച്ച് തന്നെ മരിച്ചു. ഭാര്യയുടെ ചോരയൊലിക്കുന്ന മൃതദേഹത്തിന്റെ ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ശേഷം ഡെരക് മെദീന കുറ്റം ഏറ്റുപറയുകയായിരുന്നു.

© 2023 Live Kerala News. All Rights Reserved.