സീരിയലിനെ വിമര്‍ശിച്ച മമ്മൂട്ടി ജനറല്‍ സെക്രട്ടറിയായപ്പോള്‍ അമ്മ സീരിയലെടുക്കുന്നു

480 അംഗങ്ങളുള്ള സംഘടനയിലെ മുതിര്‍ന്നവരുള്‍പ്പെടുന്ന നല്ലൊരു വിഭാഗം താരങ്ങള്‍ക്ക് വരുമാനമൊരുക്കാനായാണ് അമ്മ സീരിയല്‍ നിര്‍മ്മാണരംഗത്തിലേക്ക് വരുന്നത്. സിനിമയില്‍ തിരക്ക് കുറഞ്ഞവര്‍ക്ക് സീരിയലിലൂടെ ജീവിതോപാധി ഒരുക്കുകയാണ് സീരിയല്‍ നിര്‍മ്മാണത്തിലൂടെ ലക്ഷ്യമാക്കുതെന്ന് ഇടവേള ബാബു പറഞ്ഞു.

ഈ മാസം 28ന് കൊച്ചിയില്‍ നടക്കുന്ന അമ്മയുടെ ജനറല്‍ ബോഡിയില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യും. ചലച്ചിത്രതാരങ്ങള്‍ ടെലിവിഷന്‍ ഷോകളില്‍ വിധികര്‍ത്താക്കളായും അവതാരകരായും പങ്കെടുക്കുന്നതിനും അഭിനയിക്കുന്നതിനുമെതിരെ നിര്‍മ്മാതാക്കളുടെ സംഘടനയുടെ എതിര്‍പ്പ് നിലനില്‍ക്കെയാണ് താരസംഘടന ഈ തീരുമാനമെടുത്തിരിക്കുന്നത്. ഇന്നസെന്റ് പ്രസിഡന്റായും മമ്മൂട്ടി ജനറല്‍ സെക്രട്ടറിയായുമുള്ള അമ്മയുടെ പുതിയ നേതൃത്വമാണ് സംഘടനയിലെ സഹതാരങ്ങള്‍ക്ക് കൈത്താങ്ങുക എന്ന ലക്ഷ്യവുമായി പുതിയ ആശയവുമായി മുന്നിട്ടിറങ്ങുന്നത് മലയാളത്തിലെ മുന്‍ നിരതാരങ്ങളെല്ലാം അണിനിരന്ന ട്വന്റി ട്വന്റി നിര്‍മ്മിച്ചത് അമ്മയായിരുന്നു

© 2024 Live Kerala News. All Rights Reserved.