എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ സമരം ഒത്തുതീര്‍പ്പായി; ദുരിതബാധിതരുടെ പട്ടികയിലേക്ക് പുതുതായി 610 പേരെ കൂടി ഉള്‍പ്പെടുത്തും

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ നടത്തിവന്ന പട്ടിണി സമരം ഒത്തുതീര്‍പ്പായി. പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ നേതൃത്വത്തില്‍ സമരക്കാര്‍ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് ആവശ്യങ്ങള്‍ അംഗീകരിച്ചിരിക്കുന്നത്. ദുരിതബാധിതരുടെ പട്ടികയിലേക്ക് പുതുതായി 610 പേരെ കൂടി ഉള്‍പ്പെടുത്താമെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കിയിരിക്കുന്നത്. ദുരിതബാധിതരുടെ കടങ്ങള്‍ എഴുതി തള്ളും. ഇതിനായി പണം നല്‍കുന്ന നടപടികള്‍ ഫെബ്രുവരി 8ന് പൂര്‍ത്തിയാക്കും. ദുരിതബാധിതരെ മൂന്ന് വിഭാഗങ്ങളായി തിരിക്കും. ഇതിനായി മൂന്നംഗ സമിതിയെ നിയോഗിക്കും. ആദ്യം പുറത്തിറക്കിയ ദുരിതബാധിതരുടെ പട്ടികയില്‍ നിന്നും ഒഴിവാക്കിയവരെ പുതിയ പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്നും സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. 2010ല്‍ ദേശീയ മനുഷ്യാവകാശ കമ്മീന്‍ ശുപാര്‍ശ ചെയ്ത നഷ്ടപരിഹാരം വര്‍ധിപ്പിച്ച് 3 ലക്ഷംരൂപ വരെ ധനസഹായം നല്‍കാനും തീരുമാനമായിട്ടുണ്ട്. കാസര്‍കോഡ് ജില്ലയിലുള്ള ദുരിതബാധിതര്‍ക്കായി ഈ മാസം അഞ്ച് മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തുമെന്ന് മുഖ്യമന്ത്രി. സര്‍ക്കാര്‍ വാക്കു പാലിച്ചില്ലെങ്കില്‍ വീണ്ടും സമരം നടത്തുമെന്നും സമര സമിതി അറിച്ചു.

© 2024 Live Kerala News. All Rights Reserved.