എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുമായി മുഖ്യമന്ത്രി ഇന്ന് ചര്‍ച്ച നടത്തും; സമരത്തിന് വ്യാപക പിന്തുണ

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്ന് ചര്‍ച്ച നടത്തും. ജനുവരി 26നാണ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം തുടങ്ങിയിട്ട്. പുനരധിവാസം ഉറപ്പാക്കല്‍, കടങ്ങള്‍ എഴുതിത്തളളല്‍, ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ശുപാര്‍ശകള്‍ പൂര്‍ണ്ണമായും നടപ്പിലാക്കല്‍ തുടങ്ങിയവയാണ് സമരക്കാരുടെ ആവശ്യങ്ങള്‍. സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളടക്കം നൂറുകണക്കിനാളുകളാണ് സമരത്തിന് പിന്തുണ നല്‍കിയത്. കവിയത്രി സുഗതകുമാരിയും സമരക്കാരെ പിന്തുണച്ചിരുന്നു. എട്ടാഴ്ച്ചക്കുള്ളില്‍ അടിയന്തര സഹായം നല്‍കണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ശുപാര്‍ശ ചെയ്തിട്ട് 5 വര്‍ഷമായി. ഇനിയും യാതൊരു നടപടിയും സര്‍ക്കാര്‍ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.

© 2024 Live Kerala News. All Rights Reserved.