ഇനി 5ജിയുടെ കാലം; ഇന്റര്‍നെറ്റിനെ വേഗതയിലേക്ക് കുതിപ്പിക്കാനെത്തുന്നത് ഗൂഗിള്‍ 5ജി

ഇന്റര്‍നെറ്റിന്റെ വേഗത 4 ജിയില്‍ നിന്ന് 5ജിലേക്ക് കുതിപ്പിക്കാനെത്തുന്നത് ഗൂഗിള്‍ 5ജിയാണ്. റിമോട്ട് സെന്‍സിങ്ങിലും റേഡിയോ അസ്‌ട്രോണമിയിലും ഉപയോഗിക്കുന്ന മില്ലിമീറ്റര്‍ തരംഗവിദ്യയാണ് ഗൂഗിള്‍ ലേക്ക് പൂര്‍ണമായി മാറി വരുന്നതിനുമുന്‍പേ ഗൂഗിള്‍ 5 ജിയിലേക്കു കടക്കുകയാണ്. 5 ജി പരീക്ഷണം വിജയകരമായി നടത്തിയെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. എന്നാല്‍ വാര്‍ത്തകളെ നിഷേധിക്കാനോ വിവരങ്ങള്‍ കൈമാറാനോ ഗൂഗിള്‍ തയ്യാറായിട്ടില്ല ഇതുവരെ. ഒരു സെക്കന്റില്‍ ഒരു ഗിഗാ ബൈറ്റ് ഡാറ്റ കൈമാറുന്ന കാലം വിദൂരമല്ലെന്ന് ശാസ്ത്രലോകത്തെ പുതിയ പരീക്ഷണങ്ങള്‍ സാക്ഷ്യപ്പെടുത്തികൊണ്ടിരിക്കുന്നത്. നിലവിലുള്ള ഇന്റര്‍നെറ്റ് അതിവേഗ സാങ്കേതികവിദ്യയായ 4 ജിയേക്കാള്‍ 40 മടങ്ങ് വേഗമായിരിക്കും 5 ജിയില്‍ ഉണ്ടാവുക. ആയിരക്കണക്കിന് അടി ഉയരത്തില്‍ സ്വയം കറങ്ങാനാവുന്ന ആകാശയാനങ്ങളിലൂടെ ഭൂമിയില്‍ ഇന്റര്‍നെറ്റ് അതിവേഗം എത്തിക്കുക എന്ന സ്വപ്‌നമാണ് ഗൂഗിളിന്റെ 5 ജി പദ്ധതി.

പ്രൊജക്ട് സ്‌കൈബെന്‍ഡര്‍ എന്നാണ് ഈ 5 ജി പരീക്ഷണ പദ്ധതിയുടെ പേര്. വളരെ ചെറിയ തോതിലുള്ള റേഡിയോ തരംഗങ്ങള്‍ വഴി സോളാര്‍ ഡ്രോണുകള്‍ കൂടുതല്‍ വേഗത്തില്‍ ഡാറ്റ കൈമാറ്റം ചെയ്യുന്നു. മില്ലിമീറ്റര്‍ തരംഗവിദ്യയാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. ന്യൂ മെക്‌സിക്കോയിലെ അമേരിക്ക സ്‌പെയ്‌സ് പോര്‍ട്ടില്‍ കഴിഞ്ഞ വേനല്‍ക്കാലത്ത് ഇതിനായുള്ള പരീക്ഷണം നടന്നതായി ‘ദി ഗാര്‍ഡിയന്‍’ കണ്ടെത്തി.

© 2024 Live Kerala News. All Rights Reserved.