ഓസ്‌ട്രേലിയക്ക് കഷ്ടകാലം; ന്യൂസിലന്‍ഡിനോടും പരാജയം

ഓക്ലലന്‍ഡ്: കിവീസിനെതിരെ നടന്ന ഏകദിന പരമ്പരയില്‍ ഓസ്‌ട്രേലിയക്ക് പരാജയം. ആദ്യ മത്സരത്തില്‍ 159 റണ്‍സിന്റ കൂറ്റന്‍ തോല്‍വിയാണ് ഓസ്‌ട്രേലിയക്ക്. കിവീസ് നിരയില്‍ അര്‍ധ സെഞ്ച്വറി നേടിയ മാര്‍ട്ടിന്‍ ഗുപ്ട്ടിലും നിക്കോളാസും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ബോള്‍ട്ടും ഹെന്റിയുമാണ് ഒസീസിനെ തകര്‍ത്തിരിക്കുന്നത്്. നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 307 റണ്‍സ് എടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയക്ക് 24.2 ഓവറില്‍ 148 റണ്‍സ് എടുത്തു.

ന്യൂസിലന്‍ഡിനായി ഗുപ്ട്ടില്‍ 90 റണ്‍സെടുത്തു. 76 പന്തില്‍ എട്ട് ഫോറും അഞ്ച് സിക്‌സും സഹിതമാണ് ഗുപ്തിലിന്റെ ഇന്നിംഗ്‌സ്. അവസാന പരമ്പരക്കിറങ്ങിയ ബ്രണ്ടര്‍ മക്കല്ലം 44 റണ്‍സെടുത്തു. 29 പന്തില്‍ അഞ്ച് ഫോറും മൂന്ന് സിക്‌സും സഹിതമാണ് മക്കല്ല് എടുത്തത്. നിക്കോളാസ് 67 പന്തിലാണ് 61 റണ്‍സെടുത്തത്. ഒരു ഘട്ടത്തില്‍ ആറിന് 41 എന്ന നിലയില്‍ തകര്‍ന്ന ഓസ്‌ട്രേലിയയെ 37 റണ്‍സെടുത്ത വൈഡും 36 റണ്‍സെടുത്ത ഫാല്‍ക്കനറുമാണ് നൂറ് കടക്കാന്‍ സഹായിച്ചത്.

© 2023 Live Kerala News. All Rights Reserved.