ടിപി ശ്രീനിവാസന്റെ വെബ്‌സൈറ്റ് അപ്രത്യക്ഷമായി; മണിക്കൂറുകള്‍ക്ക് ശേഷം പഴയപടിയായി;ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് സ്ഥിരം ക്ഷണിതാവെന്ന് വെബ് സൈറ്റില്‍ തെറ്റായ വിവരം നല്‍കിയിരുന്നു

പ്രത്യേകലേഖകന്‍

തിരുവനന്തപുരം: വിവാദങ്ങള്‍ കൊടുമ്പിരിക്കൊണ്ടിരിക്കെ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ടിപി ശ്രീനിവാസന്റെ വെബ് സൈറ്റ് അപ്രത്യക്ഷമായി.
താന്‍ ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് സ്ഥിരം ക്ഷണിതാവാണെന്നുള്ള ടിപി ശ്രീനിവാസന്റെ വാദം വ്യാജമാണെന്ന് തെളിവ് സഹിതം മാധ്യമപ്രവര്‍ത്തകനായ വി എസ് ശ്യാംലാല്‍ പുറത്തുവിട്ടിരുന്നു. ഇതോടെയാണ് അദേഹത്തിന്റെ വെബ് സൈറ്റ് അപ്രത്യക്ഷമായത്. ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ആയിരുന്നു ശ്രീനിവാസന്‍ എന്നാണ് ഹോം പേജിലെ പ്രൊഫൈലില്‍ പറഞ്ഞിരുന്നത്. ഇത് വ്യാജമാണെന്ന് തെളിഞ്ഞതോടെയാണ് സൈറ്റ് കാണാതായത്.  പിന്നീട് മണിക്കൂറുകള്‍ക്ക് ശേഷം വെബ് സൈറ്റ് പഴയപടിയാവുകയായിരുന്നു. സാങ്കേതിക പ്രശ്‌നങ്ങളാണോ സൈറ്റ് മരവിപ്പിച്ചതോയെന്ന് വ്യക്തമല്ല.

അതേസമയം സൈറ്റിന്റെ മൊബൈല്‍ വെര്‍ഷന്‍ ലഭ്യമാണ്. ഡെസ്‌ക് ടോപ്പ് വെര്‍ഷനാണ് അപ്രത്യക്ഷമായത്. സയ്യദ് അക്ബറുദ്ദീന്‍ ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായി സ്ഥാനമേറ്റത്. അദ്ദേഹത്തിന്റെ സ്ഥാനാരോഹണ വേളയില്‍ ഒരു കുറിപ്പ് തയ്യാറാക്കുന്നതിന്റെ ഭാഗമായി മുമ്പ് സ്ഥിരം പ്രതിനിധികളായിരുന്നവരുടെ പട്ടിക പരിശോധിച്ചിരുന്നു. അതിലെങ്ങും ശ്രീനിവാസന്റെ പേരില്ലായിരുന്നു. അടല്‍ ബിഹാരി വാജ്‌പേയിയുടെ കാലത്ത് ദേശീയ സുരക്ഷാ ഉപദേഷ്ടാവായിരുന്ന ബ്രിജേഷ് മിശ്ര, നമ്മുടെ ഇപ്പോഴത്തെ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി എന്നിവരെല്ലാം ആ പദവി വഹിച്ചിരുന്നവരാണ്. പക്ഷേ, ടി.പി.ശ്രീനിവാസന്‍. വളരെ സാങ്കേതികമായ ഒരു പദവി ഉപയോഗിച്ചാണ് ശ്രീനിവാസന്‍ ജനങ്ങളെ കബളിപ്പിച്ചത്.

SITE

വിയന്നയില്‍ ഉള്ളത് ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി അല്ല. മറിച്ച് ഓസ്ട്രിയയിലെ ഇന്ത്യന്‍ അംബാസഡറാണ്. ഈ അംബാസഡറാണ് വിയന്ന ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര സംഘടനകളില്‍ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി. കേരളത്തിലെ ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാനാവാനുള്ള എന്തു യോഗ്യതയാണ് ടി.പി.ശ്രീനിവാസനുള്ളതെന്ന സംശയം നേരത്തെത്തന്നെ ഉയര്‍ന്നിരുന്നു. ശശി തരൂരിന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹിയായിരുന്നു എന്നതാണോ യോഗ്യത? ഇന്ത്യന്‍ ഫോറിന്‍ സര്‍വ്വീസ്് അക്കാദമിക ഭരണപരിചയമല്ല. ഈ അക്കാദമിക തസ്തികയ്ക്ക് ഒരു നിശ്ചിത കാലയളവ് പ്രൊഫസറായി ജോലി ചെയ്യണമെന്നും അക്കാദമിക ഭരണപരിചയമുണ്ടാവണമെന്നും യു.ജി.സി. നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. കൈരളത്തിലെ വൈസ് ചാന്‍സലര്‍മാരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന കൗണ്‍സിലിന്റെ അമരക്കാരന് വൈസ് ചാന്‍സലറാവാനുള്ള യോഗ്യത പോലുമില്ല. ശ്രീനിവാസന്റെ നിയമനത്തെ അന്നത്തെ യു.പി.എ. സര്‍ക്കാരിന്റെ തന്നെ മാനവശേഷി വികസന മന്ത്രാലയം എതിര്‍ത്തിരുന്നു. എന്നാല്‍, പിന്നീട് ഉമ്മന്‍ചാണ്ടി ഇടപെട്ടാണ് അദേഹത്തെ ആ സ്ഥാനത്ത് കുടിയിരുത്തിയതെന്ന് വ്യക്തം. എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അദേഹത്തിന്റെ കരണത്തടിച്ചതിനെതുടര്‍ന്നാണ് അദേഹവുമായി ബന്ധപ്പെട്ട് പല കഥകളും പുറത്തേക്കുവരുന്നത്. അതിനിടെയാണ് വെബ്‌സൈറ്റ് അപ്രത്യക്ഷമായതും തിരിച്ചുവന്നതും.

© 2024 Live Kerala News. All Rights Reserved.