അത്തരം വാക്കുകള്‍ എന്റെ നിഘണ്ടുവില്‍പോലുമില്ല; തനിക്കെതിരെയുള്ള ആരോപണം അടിസ്ഥാന രഹിതമാണെന്നും ടി.പി ശ്രീനിവാസന്‍

തിരുവനന്തപുരം: ‘ഞാന്‍ പറഞ്ഞുവെന്ന് പറയപ്പെടുന്ന വാക്കുകള്‍ എന്റെ നിഘണ്ടുവില്‍പോലുമില്ല. തനിക്കെതിരെയുള്ള ആരോപണം അടിസ്ഥാനരഹിതമാണെന്ന് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ഉപാധ്യക്ഷന്‍ ടി.പി ശ്രീനിവാസന്‍ പറഞ്ഞു. സംഭവത്തെ ലോകവ്യാപകമായി അപലപിക്കപ്പെട്ടതിലുള്ള നിരാശയാണ് ഇത്തരമൊരു ആരോപണത്തിന് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ ടി.പി ശ്രീനിവാസന്റെ മുഖത്തടിച്ചത് ‘തന്തയില്ലാത്തവര്‍’ എന്ന് അദ്ദേഹം പറഞ്ഞതിനെ തുടര്‍ന്നാണെന്നാണ് പൊലീസ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട.
വിദ്യാര്‍ത്ഥികളെ പ്രകോപിപ്പിക്കാന്‍ അസഭ്യ പ്രയോഗം നടത്തിയെന്ന പ്രചാരണം തെറ്റാണെന്നും ഇത് തന്നെ ഏറെ വേദനിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. അക്രമിക്കപ്പെടുന്നതിന് മുമ്പും ശേഷവും താന്‍ വളരെ സൗമ്യനായാണ് പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികളോട് പെരുമാറിയിരിക്കുന്നത്. ഇത് വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്. ദേഷ്യപ്പെടാന്‍ പൊലീസുകാര്‍ ആ സമയത്ത് തന്റെ സമീപത്തൊന്നും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

© 2023 Live Kerala News. All Rights Reserved.