ടി.പി ശ്രീനിവാസന്റെ മുഖത്തടിച്ച എസ്.എഫ്.ഐ നേതാവിനെ സംഘടനയില്‍ നിന്ന് പുറത്താക്കി; വിദ്യാര്‍ത്ഥി സംഘടനയുടെ തിരുമാനം സ്വാഗതാര്‍ഹം

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ടി.പി ശ്രീനിവാസന്റെ മുഖത്തടിച്ച എസ്.എഫ്.ഐ നേതാവിനെ സംഘടനയില്‍ നിന്ന് പുറത്താക്കി. എസ്.എഫ്.ഐ തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് ജെ.എസ് ശരത്തിനെ പുറത്താക്കിയത്. എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റിയാണ് തീരുമാനം എടുത്തത്. ആഗോള വിദ്യാഭ്യാസ സംഗമത്തില്‍ പങ്കെടുക്കാന്‍ കോവളത്തെത്തിയ ശ്രീനിവാസനെ യാതൊരു പ്രകോപനവും കൂടാതെ ശരത് മുഖത്ത് അടിക്കുകയായിരുന്നു. വിദ്യാഭ്യാസ സംഗമത്തിനെതിരെ എസ്.എഫ്.ഐ പ്രതിഷേധ സമരം നടത്തുന്നതിനിടയില്‍ കോവളം ലീലാ ഹോട്ടലിലേക്ക് വന്ന ശ്രീനിവാസനെ എസ്.എഫ്.ഐ ക്കാര്‍ തടഞ്ഞു. തിരിച്ചു പോകാന്‍ അദ്ദേഹം കാറിനടുത്തേക്ക് നടക്കുമ്പോള്‍ ശരത് പിറകില്‍ നിന്ന് മുഖത്ത്് അടിച്ചത്. സംഭവം നോക്കി നിന്ന രണ്ടു എസ്.ഐമാരെയും മൂന്നു പൊലീസുകാരെയും തൃശൂര്‍ പൊലിസ് അക്കാദമിയിലേക്ക് നിര്‍ബന്ധ പരിശീലനത്തിന് അയച്ചു. ശ്രീനിവാസനെ അടിച്ച ശേഷം സ്ഥലത്ത് നിന്ന് മുങ്ങിയ ശരത് ഒളിവിലാണ്. എസ്.എഫ്.ഐ വിളപ്പില്‍ ഏരിയാ പ്രസിഡന്റ് കൂടിയാണ് ശരത്. മലയിന്‍കീഴ് മേപ്പൂക്കര സ്വദേശിയാണ്. വധശ്രമം അടക്കം നിരവധി കേസുകളില്‍ പ്രതിയാണ ശരത്ത്.

© 2024 Live Kerala News. All Rights Reserved.