ബലാത്സംഗത്തിനിരയായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച പതിനഞ്ചുകാരിയെ സെക്യൂരിറ്റി ജീവനക്കാരനും പീഡിപ്പിച്ചു; ഞെട്ടിപ്പിക്കുന്ന സംഭവം സര്‍ക്കാര്‍ ആശുപത്രിയില്‍

ജംഷഡ്പൂര്‍: ബലാത്സംഘത്തിനിരയായതിനെതുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു 15കാരിയെ ആശുപത്രി സെക്യൂരിറ്റി ജീവനക്കാരനും പീഡിപ്പിച്ചു. ജംഷദ്പൂരിലെ എം.ജി.എം സര്‍ക്കാര്‍് ആശുപത്രിയിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. ദിവസങ്ങള്‍ മുമ്പ് പെണ്‍കുട്ടിയെ ഒരു യുവാവ് പീഡിപ്പിച്ചിരുന്നു. ഇതിനെ തഒടര്‍ന്നാണ് പെണ്‍കുട്ടി ആശുപത്രിയില്‍ എത്തിയത്. ഇതില്‍ പ്രതിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ കുറ്റം സമ്മതിക്കുകയും കോടതി റിമാന്‍ഡ് ചെയ്യുകയും ചെയ്തു. പോലീസാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശനിയാഴ്ച ഡ്യൂട്ടിയിലുണ്ടായിരുന്ന പ്രൈവറ്റ് സെക്യൂരിറ്റി ജീവനക്കാരന്‍ പെണ്‍കുട്ടിയെ ആശുപത്രിയില്‍ വച്ച് വീണ്ടും പീഡിപ്പിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ ചോദ്യം ചെയ്തതായും പ്രധാന പ്രതി ഒളിവിലാണെന്നും പോലീസ് പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.