ഫോണ്‍ എടുക്കാതത് എന്റെ പക്വതയില്ലായ്മ ,എല്ലാവരോടും മാപ്പ്:ആസിഫ് അലി

മൊബൈല്‍ ഫോണില്‍ വരുന്ന കോളുകള്‍ കൃത്യമായി എടുക്കാത്തതിന് എല്ലാവരോടും മാപ്പ് പറഞ്ഞ് ആസിഫ് അലി. ഇത് തന്റെ കരിയറിനെ പ്രതികൂലമായി ബാധിച്ചുവെന്നും ഇതിനൊരു മാറ്റം വരുത്താന്‍ തയ്യാറെടുക്കുകയാണെന്നും ആസിഫ് പറയുന്നു . പുതുതായി ആരംഭിക്കുന്ന നിര്‍മ്മാണ കമ്പനിയുടെ പ്രഖ്യാപനത്തിനായി എറണാകുളം പ്രസ് ക്ലബ്ബിലെത്തിയപ്പോഴാണ് ആസിഫ് അലി എല്ലാവരോടുമായി മാപ്പ് ചോദിച്ചത് .

ഫോണില്‍ വിളിച്ചാല്‍ ആസിഫ് അലിയെ കിട്ടുന്നില്ലെന്ന് പല നിര്‍മ്മാതാക്കളുടെയും സംവിധായകരും ആസിഫിന് എതിരെ പരാതി പറയാറുണ്ടായിരുന്നു . എന്നാല്‍ ഇത് മനപൂര്‍വ്വമല്ലെന്നും തന്റെ പക്വതയില്ലായ്മക്കൊണ്ട് സംഭവിച്ചതാണെന്നും ആസിഫ് അലിവ്യക്തമാക്കി . ഇത് കാരണമുണ്ടായ ബുദ്ധിമുട്ടുകള്‍ക്ക് മാപ്പ് ചോദിക്കുന്നുവെന്നും ഇനി ഫോണ്‍ കൃത്യമായി ഉപയോഗിക്കുമെന്നും എല്ലാവരോടുമായി ആസിഫ് പറയുന്നു.

© 2024 Live Kerala News. All Rights Reserved.