ആത്മഹത്യ ചെയ്ത രോഹിത് വെമുല ദളിതനല്ല; വധേര വിഭാഗത്തില്‍പ്പെട്ടയാളെങ്ങനെ ദളിതനാകുമെന്നും കേന്ദ്ര മന്ത്രി സുഷമ സ്വരാജ്

ന്യൂഡല്‍ഹി: ആത്മഹത്യ ചെയ്ത ഹൈദരാബാദ് സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥി രോഹിത് വെമുല ദളിതനല്ലെന്ന വാദവുമായി വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് രംഗത്ത്. ‘തന്റെ അറിവില്‍ രോഹിത് ദളിത് വിഭാഗത്തില്‍പ്പെട്ടയാളല്ല. എന്നാല്‍ ഇയാളെ ദളിത് വിദ്യാര്‍ത്ഥിയായി ചിത്രീകരിക്കുകയാണ്. രാഹിതിന്റെ പിതൃമാതാവ് രാഘവമ്മ അവകാശപ്പെടുന്നത് ഇവരുടെ മകന്‍ വി.മണികുമാറും (രോഹിതിന്റെ അച്ഛന്‍) മകന്റെ ഭാര്യയും (രോഹിതിന്റെ അമ്മ വി.രാധിക) വധേര വിഭാഗത്തില്‍പ്പെട്ടവരാണെന്നാണ്. വധേര പിന്നാക്ക വിഭാഗമാണ്. എന്നാല്‍ ദളിത് വിഭാഗത്തില്‍പെട്ടതല്ല. പിന്നെന്തിന് ഇങ്ങനെയൊരു പ്രചാരണം നടത്തണമന്നും സുഷമ ചോദിച്ചു. ഇതൊരു വര്‍ഗീയ വിഷയമാക്കാന്‍ ചിലയാളുകള്‍ ശ്രമിക്കുകയാണെന്നും’ അവര്‍ വാര്‍ത്ത ഏജന്‍സിയായ എ.എന്‍.ഐ യോട് പറഞ്ഞു. വ്യാഴാഴ്ച രഹസ്യാന്വേഷണ വിഭാഗം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലിനു നല്‍കിയ റിപ്പോര്‍ട്ടിലും രോഹിത് ദളിതനല്ലെന്നാണു പറയുന്നത്.

© 2023 Live Kerala News. All Rights Reserved.