ലണ്ടനിലെ മലയാളിയായ മാവോയിസ്റ്റിന് 23 വര്‍ഷം തടവ്; ബ്രിട്ടീഷ് കോടതിയാണ് ശിക്ഷ വിധിച്ചത്

ലണ്ടന്‍: ലണ്ടനിലെ മലയാളിയായ മാവോയിസ്റ്റിന് നേതാവിന് 23 വര്‍ഷം തടവ്. ബ്രിട്ടീഷ് കോടതിയാണ് ശിക്ഷ വിധിച്ചത്. ആറ് ലൈംഗിക അതിക്രമം, നാല് ബലാത്സംഗം ,രണ്ടു ആക്രമണ കേസ് തുടങ്ങിയ നിരവധി കേസുകള്‍ക്കൊപ്പം സ്വന്തം മകളെ മൂന്നു പതിറ്റാണ്ടോളം വീട്ടുതടങ്കലിലാക്കിയതിനുമാണ് 75 കാരനായ അരവിന്ദ് ബാലകൃഷ്ണനെ ബ്രിട്ടീഷ് കോടതി 23 വര്‍ഷം തടവ് ശിക്ഷ വിധിച്ചത്.

2013 ബാലകൃഷ്ണന്റെ മകള്‍ വീട്ടു തടങ്കലില്‍നിന്ന് രക്ഷപ്പെട്ടു അപ്പോഴാണ് ഇയാളുടെ ക്രൂരകൃത്യങ്ങള്‍ പുറംലോകം അറിഞ്ഞത്. രക്ഷപ്പെട്ടതിനു ശേഷം കെയ്റ്റ് മോര്‍ഗന്‍ ഡേവിസ്(33) എന്ന പേരു സ്വീകരിച്ചു. വീട്ടില്‍ സ്റ്റാലിന്‍, മാവോ, സദ്ദാം ഹുസൈന്‍ തുടങ്ങിയവരുടെ ചിത്രങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നും ഇവരെ വിമര്‍ശിക്കാന്‍ തനിക്ക് അവകാശമില്ലായിരുന്നെന്നും മകള്‍ പറഞ്ഞു. നഴ്‌സറി സ്‌കൂളിലെ പാട്ട് പാടിയതിന് ക്രൂരമായി മര്‍ദ്ദിച്ചെന്നും സ്‌കൂളില്‍ പോകുന്നത് വിലക്കിയെന്നും സൗഹൃദങ്ങളുണ്ടാക്കാന്‍ അനുവാദമില്ലായിരുന്നുവെന്നുമാണ് കെയ്റ്റ് കോടതിയില്‍ പറഞ്ഞത്. 30 വര്‍ഷത്തോളം ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്ക് ഇരയായിടുണ്ട്. എന്നാല്‍ ഒരു വ്യക്തിയായല്ല ഒരു വസ്തുവായാണ് മകളെ പരിഗണിച്ചതെന്നും ക്രൂരമായ ഒരു ചുറ്റുപാടാണ് അവള്‍ക്ക് നല്‍കിയതെന്നും ലണ്ടനിലെ സൗത്ത്‌വാര്‍ക് ക്രൗണ്‍ കോടതി വിചാരണവേളയില്‍ അഭിപ്രായപ്പെട്ടു. അനുയായികളെയും ബാലകൃഷ്ണന്‍ ക്രൂരമായി പീഡിപ്പിച്ചിരുന്നു. ഒരു സ്വേഛാധിപതിയെ പോലെയാണ് ഇയാള്‍ പെരുമാറിയിരുന്നത്. സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് നടത്തിയ രണ്ടു വര്‍ഷം നീണ്ട അന്വേഷണത്തിനൊടുവിലാണ് കേസില്‍ വിധി ഉണ്ടായത്. കെയ്റ്റിനെ വീട്ടുതടങ്കലില്‍നിന്ന് രക്ഷപ്പെടാന്‍ സഹായിച്ച പാം കോവ് സൊസൈറ്റിക്ക് 500 പൗണ്ട് സംഭാവന നല്‍കാനും കോടതി വിധിച്ചിടുണ്ട്.

© 2024 Live Kerala News. All Rights Reserved.