കെ ബാബുവും കെ എം മാണിയും മന്ത്രിസഭയിലേക്ക് മടങ്ങണമെന്ന് യുഡിഎഫ്; മന്ത്രസഭയിലേക്കില്ലെന്ന് മാണി; കെ ബാബുവും കെ എം മാണിയും വീണ്ടും മന്ത്രിസഭയിലേക്ക് മടങ്ങണമെന്ന് യുഡിഎഫ്; മന്ത്രസഭയിലേക്കില്ലെന്ന് മാണി; ബാബു മന്ത്രിയായി തുടരും

തിരുവനന്തപുരം: കെഎം മാണിയും കെ ബാബുവും വീണ്ടും മന്ത്രിസഭയിലേക്ക് മടങ്ങിവരണമെന്ന് യുഡിഎഫ് യോഗം ആവശ്യപ്പെട്ടു. ബാബുവിന്റെ രാജി സ്വീകരിക്കേണ്ടെന്നും കെഎം മാണി തിരിച്ചുവരണമെന്നുമാണ് യുഡിഎഫ് യോഗത്തിന്റെ തിരൂമാനം. എന്നാല്‍ മന്ത്രിസഭയിലേക്ക് മടങ്ങി വാന്‍ ആഗ്രഹമില്ലെന്ന് കെ എം മാണി പ്രതികരിച്ചു. ബാര്‍ കോഴ കേസില്‍ തൃശൂര്‍ വിജിലന്‍സ് കോടതി എഫ്‌ഐആര്‍ ഇടാന്‍ ഉത്തരവിട്ടപ്പോഴാണ് ബാബു മന്ത്രിസ്ഥാനം രാജിവെച്ച് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്. എന്നാല്‍, ആ കത്ത് സ്വീകരിച്ച് മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് കൈമാറിയില്ല. വിജിലന്‍സ് കോടതി ഉത്തരവ് ഹൈക്കോടതിയില്‍ ജസ്റ്റിസ് പി ഉബൈദിന്റെ ബെഞ്ച് രണ്ട് മാസത്തേക്ക് സ്റ്റേ ചെയ്തതോടെ ആ സാഹചര്യം ഒഴിവായി എന്നും യുഡിഎഫ് വിലയിരുത്തിരുന്നു. മുഖ്യമന്ത്രി രാജിക്കത്ത് കൈമാറാത്തതുകൊണ്ടുതന്നെ ബാബുവിന്റെ രാജി പ്രാബല്യത്തിലായിരുന്നില്ല. രാജി സ്വീകരിക്കുന്നില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുന്നതോടെ ബാബുവിന് മന്ത്രിസ്ഥാനത്ത് തുടരാനാകും. എന്നാല്‍, കെഎം മാണിയുടെ കാര്യത്തില്‍ സ്ഥിതി വ്യത്യസ്തമാണ്.

maxresdefault

ഹൈക്കോടതി പരാമര്‍ശത്തിന്റെ അടിസ്ഥാനത്തിലാണ് കെഎം മാണി മന്ത്രി സ്ഥാനം രാജിവെച്ചത്. ബാര്‍ കോഴ കേസില്‍ മാണി മന്ത്രിസ്ഥാനത്ത് തുടര്‍ന്നുകൊണ്ട് തുടരന്വേഷണം നടത്തുന്നതിലെ സാംഗത്യം ഹൈക്കോടതി ചോദ്യം ചെയ്ത പശ്ചാത്തലത്തിലാണ് മാണി രാജിവെച്ചത്. മാണി രാജിവെക്കണമെന്ന വാദം യുഡിഎഫ് ഘടകക്ഷികളില്‍നിന്നും കോണ്‍ഗ്രസില്‍ നിന്നും ഉയര്‍ന്നുവന്നിരുന്നു. സര്‍ക്കാരിന് വലിയ പ്രതിസന്ധി സൃഷ്ടിച്ച ഘട്ടത്തിലാണ് മാണിയുടെ രാജി മുഖ്യമന്ത്രി തന്നെ ആവശ്യപ്പെട്ട് വാങ്ങിയത്. കെഎം മാണിക്കെതിരെ ഹൈക്കോടതി നടത്തിയ പരാമര്‍ശത്തില്‍ നിലവിലെ സാഹചര്യത്തില്‍ ഒരു മാറ്റവും ഉണ്ടായിട്ടില്ല. എന്നാല്‍, വിജിലന്‍സ് നടത്തിയ തുടരന്വേഷണത്തില്‍ മാണിക്കെതിരെ കൂടുതല്‍ തെളിവില്ലെന്നാണ് റിപ്പോര്‍ട്ട് നല്‍കിയത്. എസ് പി ആര്‍ സുകേശന്‍ തന്നെ നല്‍കിയ ഈ റിപ്പോര്‍ട്ട് തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ പരിഗണനയിലാണ്. ഇക്കാര്യത്തില്‍ കോടതി തീരുമാനമെടുത്തിട്ടില്ല. അതിന് മുമ്പാണ് വിജിലന്‍സ് എസ്പിയുടെ റിപ്പോര്‍ട്ടിനെ മാത്രം അടിസ്ഥാനമാക്കി മാണിയെ കുറ്റവിമുക്തനായെന്ന് പ്രഖ്യാപിച്ച് മന്ത്രിസഭയിലേക്ക് തിരിച്ചുവരാന്‍ യുഡിഎഫ് യോഗം ആവശ്യപ്പെട്ടത്. സോളാര്‍ തട്ടിപ്പുകേസില്‍ മുങ്ങിനില്‍ക്കുമ്പോഴാണ് ഇത്തരം മുഖം നന്നാക്കല്‍. ഇത് ഗുണമോ ദോഷമോയെന്ന് കണ്ടറിയുകതന്നെ വേണം.

© 2024 Live Kerala News. All Rights Reserved.