നോക്കിയ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നു; പുതിയ സ്മാര്‍ട്‌ഫോണ്‍ വിപണിയിലേക്ക്

നോക്കിയയുടെ പുതിയ സ്മാര്‍ട്‌ഫോണുകളുമായി വിപണിയിലേക്ക്. ഫുള്‍മെറ്റല്‍ ബോഡിയും ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റവും ഉള്‍പ്പെടെ മികച്ച സ്‌പെക്‌സുമായി എത്തുന്ന പുതിയ ഫോണ്‍ നോക്കിയ എന്ന ബ്രാന്‍ഡിനു കീഴില്‍ തന്നെയാണ് വരുന്നത്.

മൊബൈല്‍ ഹാന്‍ഡ്‌സെറ്റ് വിഭാഗം ആകെ മൈക്രോസോഫ്റ്റിനു വിറ്റഴിച്ച ശേഷം നോക്കിയ കഴിഞ്ഞ വര്‍ഷം നോക്കിയ ബ്രാന്‍ഡ് ഒഴിവാക്കി എന്‍1 എന്ന പേരില്‍ ഒരു ടാബ് ലെറ്റ് പുറത്തിറക്കിയിരുന്നു. തിരഞ്ഞെടുത്ത രാജ്യങ്ങളില്‍ വില്‍പനയ്‌ക്കെത്തിയ എന്‍1 മികച്ച പ്രതികരണമാണുണ്ടാക്കിയത്. രണ്ടു വര്‍ഷത്തേക്ക് നോക്കിയ ബ്രാന്‍ഡില്‍ മൊബൈല്‍ ഹാന്‍ഡ്‌സെറ്റ് നിര്‍മിക്കാന്‍ പാടില്ലെന്ന മൈക്രോസോഫ്റ്റ് വിലക്ക് അവസാനിക്കുന്ന സാഹചര്യത്തിലാണ് നോക്കിയ എന്ന ബ്രാന്‍ഡിനു കീഴില്‍ തന്നെ വീണ്ടും ഹാന്‍ഡ്‌സെറ്റുകളുമായി കമ്പനി എത്തുന്നത്.

© 2024 Live Kerala News. All Rights Reserved.