സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരി വെട്ടേറ്റ് മരിച്ച നിലയില്‍; കെഎസ്ആര്‍ടിസി ബസ് ഡിപ്പോയ്ക്ക് പിന്നിലാണ് ഇരുപത്തിയാറുകാരിയുടെ മൃതദേഹം കണ്ടെത്തിയത്

തിരുവനന്തപുരം: വെഞ്ഞാറമ്മൂടിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന സൂര്യ എസ്. നായര്‍ (26) വെട്ടേറ്റ് മരിച്ച നിലയില്‍. ആറ്റിങ്ങല്‍ കെഎസ്ആര്‍ടിസി ബസ് ഡിപ്പോയ്ക്കു പിറകിലെ റോഡിലാണ് മൃതദേഹം കണ്ടെത്തിയത്. പാലക്കോണം സ്വദേശിയാണ് സൂര്യ. കൊലപ്പെടുത്താനുപയോഗിച്ച വെട്ടുകത്തി സമീപത്തുള്ള പുരയിടത്തില്‍നിന്നു കണ്ടെടുത്തിട്ടുണ്ട്. കൊലയ്ക്കു പിന്നില്‍ ആരാണെന്നോ കാരണം എന്തെന്നോ അറിഞ്ഞിട്ടില്ല.

© 2024 Live Kerala News. All Rights Reserved.