അഭയാര്‍ത്ഥികളുടെ സ്വത്തുക്കള്‍ സര്‍ക്കാരിന് പിടിച്ചെടുക്കാം; ഡെന്‍മാര്‍ക്ക് പാര്‍ലമെന്റ് നിയമം പാസാക്കി

കോപ്പന്‍ഹേഗന്‍: അഭയാര്‍ത്ഥികളായി രാജ്യത്ത് എത്തുന്നവരുടെ കൈവശം 1500 ഡോളറിന് മുകളില്‍ വിലവരുന്ന വസ്തുക്കളുണ്ടെങ്കില്‍ അവ സര്‍ക്കാരിലേക്ക്. അഭയം തേടിയെത്തുന്നവരുടെ സ്വത്തുക്കള്‍ പിടിച്ചെടുക്കാന്‍ സര്‍ക്കാരിനെ അനുവദിക്കുന്ന ബില്‍ ഡെന്‍മാര്‍ക്ക് പാര്‍ലമെന്റ് പാസാക്കി. 27നെതിരെ 81 വോട്ടുകള്‍ക്കാണ് ബില്‍ ഡാനിഷ് പാര്‍ലമെന്റ് പാസാക്കിയത്. ഡെന്‍മാര്‍ക്കിന്റെ മനുഷ്യത്വരഹിതമായ നടപടിക്കെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്ന് വന്നു. സ്വന്തം നാട് ഉപേക്ഷിക്കേണ്ടി വന്ന അഭയാര്‍ത്ഥികള്‍ കൂടുതല്‍ കാരുണ്യം അര്‍ഹിക്കുന്നതായി യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിന്റെ വക്താവ് പറഞ്ഞു. ഡെന്‍മാര്‍ക്കിന്റെ നടപടിയെ വിമര്‍ശിച്ച് കൊണ്ട് കൗണ്‍സില്‍ ഓഫ് യൂറോപ്പും രംഗത്ത് എത്തിയിട്ടുണ്ട്. അഭയാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ക്ക് പകരമായാണ് സ്വത്തുക്കള്‍ പിടിച്ചെടുക്കുന്നതെന്നാണ് സര്‍ക്കാര്‍ വാദം.

© 2024 Live Kerala News. All Rights Reserved.