ദുബൈയില്‍ എഞ്ചിനീയറായ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസിലെ പ്രതി നെടുമ്പാശ്ശേരിയില്‍ പിടിയില്‍; വിദേശത്ത് നിന്ന് മടങ്ങി വരുന്നതിനിടെയാണ് എമിഗ്രേഷന്‍ വിഭാഗത്തിന്റെ പിടിലായത്

കൊച്ചി: ദുബൈയില്‍ എഞ്ചിനീയറായ യുവതിയെ വിവാഹ വാഗ്ദാനം ചെയ്ത് പീഡിപ്പിച്ച കേസില്‍ വിദേശത്തേക്ക് കടന്ന പ്രതി തിരിച്ചുവരവെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വച്ചാണ് അറസ്റ്റിലായത്. മലപ്പുറം മമ്പാട് അറപ്പച്ചാലിക്കുഴിയില്‍ അനീഷ്(26)നെയാണ് നെടുമ്പാശ്ശേരി എമിഗ്രേഷന്‍ അധികൃതര്‍ പിടികൂടിയത്. ആദിവാസി മേഖലയിലുള്ള ആത്മ എന്ന ചാരിറ്റി സംഘടനയില്‍പ്രവര്‍ത്തിക്കുന്നതിനിടെ അനീഷിനെതിരെ അഴിമതി ആരോപണമുയര്‍ന്നിരുന്നു. യുവ ഡോക്ടറായ അന്തരിച്ച ഷാനവാസായിരുന്നു സംഘടനയുടെ സ്ഥാപകന്‍. ഫെയ്‌സ്ബുക്കിലൂടെ അനീഷ് പ്രണയത്തിലായതോടെ യുവതി നാട്ടിലേക്ക് വരികയായിരുന്നു. എംബിഎകാരനായ പ്രതി മലപ്പുറത്തെ ധനിക കുടുംബത്തിലാണ് ജനിച്ചത്. ചാരിറ്റിയില്‍ താല്‍പര്യമുള്ള യുവതിയെ ആത്മയിലേക്ക് സാമ്പത്തിക സഹായം ആവശ്യപ്പെട്ടാണ് അനീഷ് പാട്ടിലാക്കിയതത്രെ.
ഇതു മറച്ചുവച്ചു യുവതിയില്‍ നിന്ന് പണം തട്ടിക്കുകയും വിവാഹ വാഗ്ദാനം നല്‍കി ഉള്‍പ്പെടെ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. ബലാത്സംഘം, പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം, വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.തമിഴ്‌നാട്ടിലെ നീലഗിരിയുള്ള പ്രതിയുടെ ഉടനസ്ഥതയിലെ കോട്ടേജ്, തൃശൂര്‍, മലപ്പുറം എന്നിവിടങ്ങളില്‍കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതിയിലുണ്ട്. പിന്നീട് വിദേശത്തായിരുന്ന യുവതിയോട് കഷ്ടപ്പാട് പറഞ്ഞതോടെ അനീഷിന് വിസ അയച്ചുകൊടുത്തെങ്കിലും ഈ വിസയില്‍ വിദേശത്തേക്ക് പോയില്ല. പകരം മറ്റൊരു വിസയില്‍ സൗദി അറേബ്യയിലേക്ക് കടക്കുകയായിരുന്നു. വഞ്ചിക്കപ്പെട്ടതറിഞ്ഞ് യുവതി നാട്ടിലെത്തി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തൃശൂര്‍ സ്വദേശിയാണ്് യുവതി. എമിഗ്രേഷന്‍ വിഭാഗം പ്രതിയെ ഗുരുവായൂര്‍ പൊലീസിന് കൈമാറി.

85930d3f-5031-47a8-979e-6fa7c1f8f42d

© 2024 Live Kerala News. All Rights Reserved.