കിന്റര്‍ ജോയ് വില്ലനായി; കളിപ്പാട്ടം വിഴുങ്ങി മൂന്നു വയസുകാരി മരിച്ചു

പാരിസ്: കിന്റര്‍ ജോയ് കളിപ്പാട്ടം വിഴുങ്ങി മൂന്നു വയസുകാരി മരിച്ചു. മിക്ക കുട്ടികളുടെയും പ്രിയപ്പെട്ട മധുരപലഹാരമാണ് കിന്റര്‍. കിന്റര്‍ സര്‍പ്രൈസ് ചോക്ലേറ്റ് എഗ്ഗിനുള്ളില്‍ ഒളിപ്പിച്ചുവെച്ച കളിപ്പാട്ടം തൊണ്ടയില്‍ കുരുങ്ങിയാണ് കുട്ടി മരിച്ചത്. കളിപ്പാട്ടത്തിന്റെ പ്ലാസ്റ്റിക് വീല്‍ കുട്ടി വിഴുങ്ങുകയായിരുന്നു. വീല്‍ തൊണ്ടയില്‍ കുരുങ്ങി ശ്വാസമുട്ടിയാണ് കുട്ടി മരണപ്പെടുന്നത്. കുട്ടി കളിക്കുമ്പോള്‍ അടുത്ത് അമ്മയുമുണ്ടായിരുന്നു. കുട്ടിയുടെ മുത്തച്ഛന്‍ വീല്‍ പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല. യന്ത്രനിര്‍മ്മിതമായ വസ്തു തൊണ്ടയില്‍ കുരുങ്ങി ശ്വാസമുട്ടിയാണ് കുട്ടി മരിച്ചതെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. മൂന്നു വയസും അതിനു താഴെയുള്ള കുട്ടികള്‍ക്കും കിന്റര്‍ ജോയ് നല്‍കരുതെന്ന് കമ്പനിയുടെ മുന്നറിയിപ്പ് ഉണ്ട്. ഇതൊന്നും ശ്രദ്ധിക്കാതെയാണ് രക്ഷിതാക്കള്‍ കുട്ടികള്‍ക്ക് ഇത്തരം സാധനങ്ങള്‍ വാങ്ങി കൊടുക്കുന്നത്. രക്ഷിതാക്കളുടെ അശ്രദ്ധയാണ് കുട്ടിയെ മരണത്തിലേക്ക് തള്ളിവിട്ടതെന്നും പറയുന്നു.

© 2024 Live Kerala News. All Rights Reserved.