പാറ്റ്‌ന: ബീഹാറിലെ മഹുവ ഗ്രാമത്തില്‍ ബാങ്ക് കൊള്ളയടിച്ച യുവാവിന്റെ കൈപത്തി ഗ്രാമീണര്‍ വെട്ടിമാറ്റി. ജിതേന്ദ്ര കുമാര്‍ എന്നയാളുടെ കൈയാണ് ഗ്രാമീണര്‍ ഛേദിച്ചത്. സ്ഥലത്തെ ബാങ്ക് ഓഫ് ബറോഡയുടെ കസ്റ്റമര്‍ സര്‍വീസ് സെന്ററില്‍ നിന്നും 1.7 ലക്ഷം രൂപയുമായി മുങ്ങാന്‍ ശ്രമിച്ചതായിരുന്നു. തോക്കുമായെത്തിയാണ് ജിതേന്ദ്ര കുമാറിന്റെ നേതൃത്വത്തിലുള്ള നാലംഗ മോഷണ സംഘം ബാങ്ക് കവര്‍ച്ചയ്‌ക്കെത്തിയിരുന്നത്. യുവാവിനെ ക്രൂരമായി മര്‍ദിച്ചതിന് ശേഷമാണ് ആള്‍ക്കൂട്ടം ശിക്ഷ നടപ്പിലാക്കിയതെന്ന് പൊലീസ് പറഞ്ഞു. രക്ഷപ്പെടുന്നതിനിടെ ഇവര്‍ ഗ്രാമീണര്‍ക്ക് നേരെ വെടിയുതിര്‍ത്തി. പൊലീസെത്തിയാണ് യുവാവിനെ രക്ഷപ്പെടുത്തിയതെന്ന് പാറ്റ്‌ന സീനിയര്‍ പൊലീസ് സുപ്രണ്ട് മനു മഹാരാജ് പറഞ്ഞു.