കൊച്ചി: കൊച്ചി മെട്രോയുടെ ആദ്യ പരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തിയാക്കിയെന്ന് ഡിഎംആര്‍സി അറിയിച്ചു. ആലുവമുട്ടം യാര്‍ഡിലെ പ്രത്യേകം തയ്യാറാക്കിയ ടെസ്റ്റ് ട്രാക്കിലാണ് ആദ്യ ഓട്ടം നടന്നത്. രാത്രി 12 മുതല്‍ പുലര്‍ച്ചെ 6 മണിവരെയായിരുന്നു ട്രയല്‍ റണ്‍ നടന്നത്. ആദ്യ ഓട്ടം 5 കി.മീ. മുതല്‍ 25 കി.മീ. വരെ വേഗതയില്‍ മാത്രമാണ് നടത്തുന്നത്. കൂടുതല്‍ പരീക്ഷണ ഓട്ടങ്ങള്‍ ഇന്നും നടക്കും. ആറ് മാസമെങ്കിലും പരീക്ഷണ ഓട്ടം നടത്തിയാല്‍ മാത്രമേ റെയില്‍വേ സുരക്ഷാ കമ്മീഷണറുടെ അനുമതി ലഭിക്കുകയുള്ളൂ. അനുമതി ലഭിച്ച് കഴിഞ്ഞാല്‍ മെട്രോയില്‍ യാത്രക്കാരെ കയറ്റി സര്‍വ്വീസ് ആരംഭിക്കാവുന്നതാണ്.