ശ്രീഹരിക്കോട്ട: ഗതിനിര്‍ണയ പരമ്പരയിലെ അഞ്ചാമത്തെ ഉപഗ്രഹമായ ഐആര്‍എന്‍എസ്എസ് 1ഇ ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു. വിക്ഷേപണം വിജയകരമായിരുന്നുവെന്ന് ഐഎസ്ആര്‍ഒ വൃത്തങ്ങള്‍ അറിയിച്ചു. പിഎസ്എല്‍വി സി31 റോക്കറ്റാണ് ഐആര്‍എന്‍എസ്എസ് 1ഇയെ ഭ്രമണപഥത്തിലെത്തിക്കുന്നത്. പിഎസ്എല്‍വിയുടെ 31ആം വിക്ഷേപണമായിരുന്നു ഇത്. രാവിലെ 9.31ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നാണ് ഉപഗ്രഹം വിക്ഷേപിച്ചത്.