ചെന്നൈ; ഗൗതം നേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ എ ആര്‍ റഹ്മാന്റെ സംഗീതം. അച്ചം എന്‍പത് മടയമെടാ എന്ന ചിത്രത്തിലെ പുതിയ ഗാനമാണ് ‘തള്ളിപ്പോകാതെ’. എ ആര്‍ റഹ്മാന്‍ സംഗീതം നിര്‍വ്വഹിച്ച ചിത്രത്തിലെ ഗാനങ്ങള്‍ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ചിമ്പു പാടിയ ഗാനം ഏറെ പ്രേക്ഷക പ്രീതി നേടിയിരുന്നു.
തമിഴിലും തെലുങ്കിലും ഒരുങ്ങുന്ന ചിത്രത്തില്‍ മഞ്ജിമ മോഹനാണ് നായിക. തമിഴില്‍ ചിമ്പുവും തെലുങ്കില്‍ നാഗചൈതന്യയുമാണ് നായകന്‍മാര്‍. സാഹസം സ്വാസഗ സാഗിപോ എന്നാണ് തെലുങ്ക് പതിപ്പിന്റെ പേര്.