പൃഥ്വിരാജ് ആലപിച്ച ഗാനമെത്തി..

പൃഥ്വിരാജ്, നിവിന്‍ പോളി, ഭാവന എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഇവിടെയുടെ സംഗീതം പുറത്തിറങ്ങി. രണ്ട് ഗാനങ്ങളുള്ള ചിത്രത്തിലെ ഗാനങ്ങളുടെ വരികളെഴുതിയിരിക്കുന്നത് റഫീഖ് അഹമ്മദും ഈണം പകര്‍ന്നിരിക്കുന്നത് ഗോപിസുന്ദറുമാണ്. ആദ്യ ഗാനമായ ഇവിടെ ആലപിച്ചിരിക്കുന്നത് പൃഥ്വിരാജ് സുകുമാരന്‍ തന്നെയാണ്. 7ത് ഡേയ്ക്ക് ശേഷം പൃഥ്വിരാജ് ആലപിക്കുന്ന ഗാനമാണ് ഇവിടെയിലേത്.

രണ്ടാമത്തെ ഗാനമായ ഏതോ തീരങ്ങള്‍ ആലപിച്ചിരിക്കുന്നത് സംഗീത സംവിധായകന്‍ ഗോപി സുന്ദറും. നേരത്തെ ഏതേ തീരങ്ങള്‍ എന്ന ഗാനത്തിന്റെ വിഡിയോ പുറത്തിറങ്ങിയിരുന്നു. മികച്ച പ്രതികരണമാണ് വിഡിയോയ്ക്ക് ലഭിച്ചിരുന്നുത്. പൂര്‍ണ്ണമായും യുഎസ്സില്‍ ചിത്രീകരിച്ചിരിക്കുന്ന ക്രൈം ത്രില്ലറാണ് ഇവിടെ. ശാമപ്രസാദിന്റെ തന്നെ ഇംഗ്ലീഷ് എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായ അജയന്‍ വേണുഗോപാലാണ് ഇവിടെയ്ക്കും തിരക്കഥ ഒരുക്കിയിരിക്കുന്നത്. യുഎസ് നഗരത്തിലെ ഐടി പ്രൊഫഷണലുകള്‍ നടത്തുന്ന കൊലപാതക പരമ്പരയാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ഇവിടെ…
അറ്റ്‌ലാന്റാ പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ വരുണ്‍ ബ്ലേക്കായി പൃഥ്വിരാജ് എത്തുമ്പോള്‍ ക്രിഷ് ഹെബര്‍ എന്ന കഥാപാത്രമായി നിവിന്‍ പോളിയും റോഷിണി എന്ന കഥാപാത്രവുമായി ഭാവനയും എത്തുന്നു. നിവിന്‍ പോളിയും പൃഥ്വിരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ഇവിടെ. ഇവരെ കൂടാതെ പ്രകാശ് ബാരെ, പുതുമുഖമായ ദാനിഷ് കാര്‍ത്തിക്, ജിയ പട്ടേല്‍, ദീപ്തി നായര്‍, ഹരിദേവ്, ഷോണ്‍ സേവിയര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ധാര്‍മിക്ക് ഫിലിംസിന്റെ ബാനറില്‍ ഡോ. എസ് സജികുമാര്‍ നിര്‍മ്മിക്കുന്ന ചിത്രം മെയ് 29 ന് തീയേറ്ററുകളിലെത്തും

© 2024 Live Kerala News. All Rights Reserved.