യുവതിയെ വെടിവെച്ചു കൊന്നു; എസ്‌ഐ സ്വയം ആത്മഹത്യയ്ക്ക് ശ്രമിച്ചു

ന്യൂഡല്‍ഹി; ഡല്‍ഹിയിലെ ദ്വാരക സെക്ടര്‍ നാലിലെ പാര്‍ക്കില്‍വെച്ച് യുവതിയെ വെടിവെച്ചു കൊന്നശോഷം എസ്‌ഐ സ്വയം ആത്മഹത്യയ്ക്ക് ശ്രമിച്ചു. ദ്വാരകയില്‍ താമസിക്കുന്ന നികിത (28) എന്ന സ്ത്രീയാണ് മരിച്ചത്്. ആത്മഹത്യയ്ക്കു ശ്രമിച്ച എസ്‌ഐ രാജസ്ഥാന്‍ സ്വദേശി വിജേന്ദ്ര ബിഷ്‌ണോയ് (33) ചികില്‍സയിലാണ്.

ഭര്‍ത്താവുമായി പിരിഞ്ഞ് കഴിയുന്ന നികിതയ്ക്ക് പശ്ചിമ ഡല്‍ഹിയിലെ രാന്‍ഹൗല സ്റ്റേഷനില്‍ ജോലി ചെയ്യുന്ന ബിഷ്‌ണോയിയുമായി അടുപ്പമുണ്ടായിരുന്നു. ഇയാള്‍ ആവശ്യപ്പെട്ടതനുസരിച്ചാണു യുവതി പാര്‍ക്കിലെത്തിയത്. പാര്‍ക്കിലെ ബെഞ്ചില്‍ സംസാരിച്ചിരിക്കുന്നതിനിടെ ബിഷ്‌ണോയ് പെട്ടെന്നു സര്‍വീസ് റിവോള്‍വര്‍ എടുത്ത് യുവതിക്കു നേരെ വെടിവെക്കുകയായിരുന്നു.നെഞ്ചിലും വയറ്റിലുമുള്‍പ്പെടെ മൂന്നു വെടിയുണ്ടകളേറ്റാണ് യുവതി മരിച്ചത്. ശബ്ദം കേട്ട് ഓടിക്കൂടിയ ജനങ്ങള്‍ക്കു തടയാന്‍ കഴിയുന്നതിനു മുന്‍പേ ബിഷ്‌ണോയ് സ്വയം വെടിവെച്ചു. നെഞ്ചിലും തുടയിലും വെടിയേറ്റ ഇയാള്‍ എയിംസില്‍ ചികില്‍സയിലാണ്.

© 2024 Live Kerala News. All Rights Reserved.