ഒറ്റ – ഇരട്ട അക്ക വാഹന നിയന്ത്രണം വീണ്ടും; അരവിന്ദ് കെജ്രിവാള്‍ ട്വിറ്ററിലൂടെ അറിയിച്ചു

ന്യൂഡല്‍ഹി: അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനായി ദില്ലിയില്‍ നടപ്പിലാക്കിയ വാഹന നിയന്ത്രണം വീണ്ടും നടപ്പിലാക്കിയേക്കുമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. ജനുവരി ഒന്നു മുതല്‍ ദില്ലിയില്‍ നടപ്പലാക്കിയ ഒറ്റ ഇരട്ട നമ്പര്‍ പരിഷ്‌കാരം 15 ദിവസതേക്ക് മാത്രമായിരുന്നു. എന്നാല്‍ പദ്ധതി വന്‍വിജയം കണ്ട് സ്ഥിതിക്കും മലിനീകരണത്തിന്റെ തോത് ഗണ്യമായിക്കുറഞ്ഞ സാഹചര്യത്തിലും പരിഷ്‌കാരം വീണ്ടും നടപ്പിലാക്കുന്ന കാര്യം ആലോചനയിലുണ്ടെന്ന് കെജ്രിവാള്‍ ട്വിറ്ററിലൂടെ അറിയിച്ചു.

പദ്ധതി വിജയിപ്പിക്കാന്‍ സഹകരിച്ച ദില്ലി നിവാസികളോട് കെജ്രിവാള്‍ നന്ദി അറിയിച്ചു. പൊലീസ് ഉദ്യോഗസ്ഥര്‍, ഗതാഗത വകുപ്പ്, ട്രാഫിക് പൊലീസ് എന്നിവരുടെ പിന്തുണയില്ലാതെ ഇത്തരമൊരു പദ്ധതി വിജയിപ്പിക്കുക സാധ്യമല്ലെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

© 2025 Live Kerala News. All Rights Reserved.