ഡൽഹി മദ്യനയ കേസ്: ഇ.ഡി മൂന്നാം തവണയും അരവിന്ദ് കേജ്‌രിവാളിന് നോട്ടിസ് അയച്ചു

ന്യൂഡൽഹി : ഡൽഹി മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഹാജരാവാൻ ആവശ്യപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നേട്ടിസ് നല്‍കി. ജനുവരി 3ന് ഹാജരാകാനാണ് നിർദേശം. കേസുമായി ബന്ധപ്പെട്ട് മൂന്നാം തവണയാണ് ഇ.ഡി കേജ്‌രിവാളിന് സമൻസ് അയക്കുന്നത്.

വ്യാഴാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ട് ഇ.ഡി നോട്ടിസ് നൽകിയെങ്കിലും, നേരത്തെ തീരുമാനിച്ച 10 ദിവസത്തെ പരിപാടിയിൽ പങ്കെടുക്കാനുണ്ടെന്ന് അറിയിച്ച് കേജ്‌രിവാൾ ഹാജരായില്ല. ജനുവരി 3നും കേജ്‌രിവാൾ ഹാജരായില്ലെങ്കിൽ, അദ്ദേഹത്തിനെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിക്കാന്‍ ഇ.ഡിക്കു കഴിയും.

അതേസമയം, കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എഎപി എംപി സഞ്ജയ് സിങ്ങിന്റെ ജാമ്യാപേക്ഷ വെള്ളിയാഴ്ച കോടതി തള്ളി. സഞ്ജയ് സിങ് അഴിമതിയുടെ ഭാഗമായിട്ടുണ്ടെന്ന് കോടതി നിരീക്ഷിച്ചു. നേരിട്ടോ പരോക്ഷമായോ സഞ്ജയ് സിങ് കുറ്റകൃത്യത്തിൽ പങ്കാളിയായിട്ടുണ്ടെന്ന വിലയിരുത്തലോടെയാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.

© 2024 Live Kerala News. All Rights Reserved.