എസ്എന്‍സി ലാവലിന്‍ വീണ്ടും; പിണറായി വിജയനെ കുരുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍; ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കാന്‍ തീരുമാനം

തിരുവനന്തപുരം: എസ് എന്‍സി ലാവലിന്‍ കേസ് വീണ്ടും പൊടിതട്ടിയെടുത്ത് പിണറായി വിജയനെ കുരുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കം തുടങ്ങി. കേസില്‍ പിണറായി കുറ്റക്കാരനല്ലെന്ന് സിബിഐ കോടതി വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ ഹൈക്കോടതിയില്‍ റിവ്യു ഹര്‍ജി നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. തെളിവുകള്‍ പലതും കീഴ്‌ക്കോടതി അവഗണിച്ചതിനാലും രാജ്യത്തെ ഏറ്റവും വലിയ അഴിമതിക്കേസില്‍ ഒന്നാണ് എസ്എന്‍സി ലാവലിന്‍ കേസെന്നും ഹര്‍ജിയില്‍ പറയുന്നു. സിബിഐ കോടതിയുടെ ചരിത്രത്തിലാദ്യമായാണ് തെളിവില്ലാതെ എസ്എന്‍സി ലാവലിന്‍ കേസ് റദ്ധാക്കിയത്. ഇതിനെതിരെയാണിപ്പോള്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുന്നത്. ഡിജിപി ടി. ആസിഫലിയാണ് സര്‍ക്കാറിന് വേണ്ടി ഹര്‍ജി നല്‍കുക. സംഭവം രാഷ്ട്രീയ പകപോക്കലെന്ന് സിപിഎം ആരോപിച്ചു.

© 2024 Live Kerala News. All Rights Reserved.