ന്യൂഡല്‍ഹി: ഇന്ത്യാ-പാക് സെക്രട്ടറിതല ചര്‍ച്ച സംബന്ധിച്ച തീരുമാനം ഇന്നറിയാം. ഇതുസംബന്ധിച്ച തീരുമാനം ഇന്നാണ് കേന്ദ്ര സര്‍ക്കാര്‍ കൈക്കൊള്ളുക. നേരത്തേ നിശ്ചയിച്ചത് പ്രകാരം വെള്ളിയാഴ്ചയാണ് ചര്‍ച്ച നടക്കേണ്ടത്. പത്താന്‍കോട്ട് ഭീകരാക്രമണത്തെ തുടര്‍ന്ന് കുറ്റക്കാര്‍ക്കെതിരെ പാകിസ്ഥാന്‍ ആദ്യം നടപടി കെക്കൊള്ളണമെന്ന് ഇന്ത്യ നിലപാടെടുത്തതോടെ ചര്‍ച്ച സംബന്ധിച്ച ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്. അതിനിടെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഇന്ന് പത്താന്‍കോട്ടിലെ വ്യോമസേനാത്താവളവും കൊല്ലപ്പെട്ട സൈനികരുടെ കുടുംബാംഗങ്ങളെയും സന്ദര്‍ശിക്കും. അന്വേഷണം ഊര്‍ജിതമാക്കിയ എന്‍ഐഎ സംഘം ജമ്മു കശ്മീരിലെ സാംബയിലടക്കം തെളിവെടുപ്പ് പുരോഗമിക്കുന്നു.