ഇസ്താംബൂളില്‍ ഉഗ്രസ്‌ഫോടനത്തില്‍ നൂറിലേറെ മരണം; ചാവേറാക്രമണത്തിന് പിന്നില്‍ ആരെന്ന് വ്യക്തമല്ല

ഇസ്താംബൂള്‍: തുര്‍ക്കിയിലെ ഇസ്താംബൂളിലുണ്ടായ സ്‌ഫോടനത്തില്‍ നൂറിലേറെ പേര്‍ മരണം. ചരിത്രപ്രസിദ്ധമായ ബ്ലൂമോസ്‌ക്കിന് സമീപമാണ് ഉഗ്രസ്‌ഫോടനമുണ്ടായത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇസ്താംബൂളിലെ സുല്‍താന്‍ അഹമദ് ജില്ലയിലാണ് പ്രാദേശിക സമയം രാവിലെ പത്തിനാണ് സ്‌ഫോടനമുണ്ടായത്. ചാവേറാക്രമണത്തിന് പിന്നില്‍ ആരെന്ന് വ്യക്തമായിട്ടില്ല. തീവ്ര ഇടതുപക്ഷ സംഘടന ഇസ്താംബൂളില്‍ ഇടയ്ക്കിടെ ആക്രമണങ്ങള്‍ നടത്താറുണ്ടെന്നാണ് റിപ്പോര്‍ട്ട്. തെക്കന്‍ തുര്‍ക്കിയില്‍ കുര്‍ദിഷ് പോരാളി സംഘടനയായ പികെകെയുമായി സൈന്യം ഏറ്റുമുട്ടലിലാണ്. ഒക്ടോബറില്‍ തലസ്ഥാനമായ അങ്കാറയിലുണ്ടായ സ്‌ഫോടനത്തില്‍ നൂറിലേറെ പേര്‍ കൊല്ലപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഇടതുപക്ഷ സംഘടനകളുടെ റാലിയെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിന് പിന്നില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരാണെന്നാണ് തുര്‍ക്കി അവകാശപ്പെടുന്നത്. നിരവധി പേര്‍ക്ക് ഗുരുതര പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.