മനാമ: പൊലീസുകാരെ വധിക്കാനായി ബോംബുകള്‍ സ്ഥാപിച്ച 3 പേര്‍ക്ക് ബഹ്‌റൈന്‍ ഹൈക്രിമിനല്‍ കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ഇവരെ 25 വര്‍ഷം തടവിന് ശിക്ഷിച്ചു കൊണ്ടാണ് കോടതി വിധി പുറപ്പെടുവിച്ചത്. സ്‌ഫോടനം നടത്തുക, സ്‌ഫോടക വസ്തുക്കള്‍ കൈവശം വയ്ക്കുക എന്നീ കുറ്റങ്ങളിലാണ് ശിക്ഷ. 2014 ഡിസംബര്‍ 29 നായിരുന്നു കേസിനാസ്പദമായ സംഭവം. പൊലീസുകാരെ ലക്ഷ്യം വെച്ച് ദായിറില്‍ സ്ഥാപിച്ച ബോംബ് കണ്ടെടുത്തെങ്കിലും ഇവ നിര്‍വ്വീര്യമാക്കാനുള്ള ശ്രമത്തിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. കേസിലെ രണ്ടു പേരെ മാത്രമേ അറസ്റ്റ് ചെയ്യാന്‍ സാധിച്ചിട്ടുള്ളൂ. 18 വയസ്സുള്ള മൂന്നാം പ്രതി ഇപ്പോഴും ഒളിവിലാണ്.