വാഷിംഗ്ടണ്‍: ബരാക് ഒബാമയുടെ വളര്‍ത്തുനായയെ തട്ടിക്കൊണ്ടു പോകാന്‍ പദ്ധതിയിട്ട വ്യക്തിയെ അമേരിക്കന്‍ രഹസ്വാന്വേഷണ വിഭാഗം പിടികൂടി. ഡിക്കിന്‍സണ്‍ സ്വദേശി ട്രക്ക് നിറയെ ആയുധങ്ങളുമായെത്തിയാണ് ഒബാമ കുടുംബത്തിന്റെ വളര്‍ത്തുനായയെ തട്ടിക്കൊണ്ടു പോകാന്‍ സ്‌കോട്ട് ഡി സ്‌റ്റോക്കേര്‍ട്ട് എന്ന 49 വയസുകാരന്‍ ശ്രമിച്ചത്.
പിടിയിലായതോടെ പരസ്പര വിരുദ്ധങ്ങളായ പ്രസ്താവനകളും അന്വേഷണ ഉദ്യോഗസ്ഥരോട് നടത്തി. താന്‍ ജീസസ് ക്രൈസ്റ്റാണെന്ന് ആദ്യം പറഞ്ഞ ഇയാള്‍ പിന്നീട് ജോണ്‍ എഫ് കെന്നഡിയുടേയും മെര്‍ലിന്‍ മണ്‍റോയുടേയും പുത്രനാണെന്നും അവകാശപ്പെട്ടു. ഒബാമയുടെ വളര്‍ത്തു നായകളായ ബോയേയും, സണ്ണിയേയും കടത്തി കൊണ്ടു പോവുകയായിരുന്നു ലക്ഷ്യംമെന്നും ഇയാള്‍ പറഞ്ഞു.
ഒബാമ കുടുംബത്തിന്റെ പോര്‍ച്ചുഗീസ് വാട്ടര്‍ ഡോഗ്‌സിനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം നടക്കുന്നുവെന്ന രഹസ്യ വിവരമാണ് അന്വേഷണ ഏജന്‍സിക്ക് ആദ്യം ലഭിച്ചത്. നോര്‍ത്ത് ഡകോട്ടയില്‍ നിന്നും തന്റെ പിക്അപ് ട്രക്ക് വാനില്‍ ആയുധങ്ങളുമായെത്തിയ സ്‌കോട്ടിനെ ഹാമ്റ്റണില്‍ വെച്ചാണ് അറസ്റ്റ് ചെയ്തത്. 22 കാലിബര്‍ റൈഫിള്‍ അടക്കം നിരവധി തോക്കുകള്‍ വാഹനത്തില്‍ നിന്ന് കണ്ടെടുത്തു. ഇവയ്‌ക്കൊന്നും രജിസ്‌ട്രേഡ് ലൈസന്‍സും ഉണ്ടായിരുന്നില്ല.